എ.ജെ. ജോസഫ് (സംഗീതസംവിധായകൻ)

(എ ജെ ജോസഫ് (സംഗീതസംവിധായകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ ജെ ജോസഫ് എന്ന ഗിത്താർ ജോസഫ് കോട്ടയത്ത് ഈരയിൽകടവിൽ ജനിച്ചു. പ്രശസ്തനായ ഒരു ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്നു അദ്ദേഹം. നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ നാടകങ്ങളിലെ ഗിത്താറിസ്റ്റായി ആയിരുന്നു തുടക്കം. നാടകലോകത്തുനിന്നും സിനിമാലോകത്തേയ്ക്കു അദ്ദേഹം പിന്നീട് മാറി. കുഞ്ഞാറ്റക്കിളി, കടൽക്കാക്ക, എന്റെ കാണാക്കുയിൽ, ഈ കൈകളിൽ, നാട്ടുവിശേഷം എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചു. തരംഗിണിയുടെ 'സ്നേഹപ്രതീകം' എന്ന ക്രിസ്മസ് കാരൽ ഗാങ്ങളിൽ കെ.ജെ. യേശുദാസ് ആലപിച്ച യഹൂദിയായിലെ ഒരു ഗ്രാമത്തിൽ... എന്ന ഗാനമാണ് എറ്റവും പ്രശസ്തം [1]. വർഷങ്ങളോളം സംഗീതസ്കൂൾ നടത്തി.

കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കെ. എസ്. ചിത്ര, എം. ജി. ശ്രീകുമാർ, എസ്. ജാനകി എന്നിങ്ങനെ ഒട്ടേറെപേർ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാംബരം' (എന്റെ കാണാക്കുയിൽ) എന്ന പാട്ടാണ് കെ. എസ്. ചിത്രയ്ക്ക് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കാനിടയാക്കിയത്. മാപ്പിളപ്പാട്ടുകൾക്കും അദ്ദേഹം സംഗീതം പകർന്നു. ഈ കൈകളിൽ എന്ന ചിത്രത്തിലെ 'കാരുണ്യ കതിർവീശി.. റംസാൻ പിറ തെളിയുമ്പോൾ'. എന്ന ഗാനം ജോസഫിന്റെതാണ്. ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ അദ്ദേഹം 2015 ആഗസ്റ്റ് 19-ന് പകൽ 11 മണിക്ക് കോട്ടയത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു.

കുടുംബം

തിരുത്തുക

ഭാര്യ: പൊന്നമ്മ. മൂന്നു മക്കൾ.

പ്രശസ്ത ഗാനങ്ങൾ

തിരുത്തുക
  • ആകാശഗംഗാ തീരത്തിനപ്പുറം...
  • യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...
  • കാവൽ മാലാഖമാരേ...
  • ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാംബരം
  1. "മനോരമ ഓൺലൈൻ". Retrieved 2016-12-25.