എ.സി.എൻ. നമ്പ്യാർ

(എ. സി. എൻ. നമ്പ്യാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുഭാസ് ചന്ദ്രബോസിന്റെ സുഹൃത്തായിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഒരു മലയാളി ആയിരുന്നു എ. സി. എൻ. നമ്പ്യാർ (അറത്തിൽ കണ്ടത്ത് നാരായണൻ നമ്പ്യാർ) (1896–1986).[1] തലശ്ശേരിയിൽ ജനിച്ച ഇദ്ദേഹം ജീവിതകാലം ഏതാണ്ട് മുഴുവനും സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് യൂറോപ്പിലായിരുന്നു ചെലവഴിച്ചിരുന്നത്.[2]

എ.സി.എൻ. നമ്പ്യാർ
എ.സി.എൻ. നമ്പ്യാർ, ഹൈദി ഫുളോപ്-മില്ലർ, സുഭാസ് ചന്ദ്ര ബോസ്, എമിലി ഷെൻകിൽ, അമിയ നാഥ് ബോസ് എന്നിവർ ആസ്ട്രിയയിലെ ബാഡ് ഗാസ്റ്റേനിൽ (ഇടതു നിന്ന് വലത്തേക്ക്)
ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ
ഓഫീസിൽ
1955–1958
മുൻഗാമിസുബിമാൽ ദത്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം1896 (1896)
മരണം17 ജനുവരി 1986(1986-01-17) (പ്രായം 89–90)
പങ്കാളി
ജോലിപത്രപ്രവർത്തകൻ; സ്വാതന്ത്ര്യസമര സേനാനി; ഉദ്യോഗസ്ഥൻ
അവാർഡുകൾ1958 പത്മ ഭൂഷൺ

യൂറോപ്പിൽ തിരുത്തുക

യുദ്ധാനന്തരം തിരുത്തുക

ശത്രുവിനോട് സഹകരിച്ചതിന് യുദ്ധാനന്തരം നമ്പ്യാർ ജയിലിലായി. സ്വിറ്റ്‌സർലാന്റിലേക്ക് രക്ഷപ്പെട്ട അദ്ദേഹത്തിന് ബ്രിട്ടീഷുകാരുടെ താൽപ്പര്യത്തിനുവിരുദ്ധമായി നെഹ്രുവിന്റെ ഇടക്കാല സർക്കാർ ഇന്ത്യൻ പാസ്‌പോർട്ട് നൽകി.[3] ബേർണിലെ ഇന്ത്യൻ സ്ഥാനപതിയായി അദ്ദേഹം നിയമിതനായി. തുടർന്ന് സ്കാൻഡിനേവിയയിലെ ഇന്ത്യൻ അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു,[4] തുടർന്ന് 1951 -ൽ ജർമനിയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ ആയി നമ്പ്യാരെ നിയമിച്ചു.[3] 1958 -ൽ അദ്ദേഹത്തിന് പദ്മഭൂഷൻ നൽകുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിന്റെ യൂറോപ്പിലെ ലേഖകനായിരുന്നു അവസാനകാലം അദ്ദേഹം.[4]

വ്യക്തിജീവിതം തിരുത്തുക

വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെയും അറത്തിൽ കണ്ടത്തിൽ കല്യാണി അമ്മയുടെയും നാലാമത്തെ മകനായി കണ്ണൂർ ജില്ലയിലെ തലശ്ശേരി പൊന്ന്യത്ത് 1896-ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കതിരൂർ മിഷൻ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദിരാശി ലോ സ്കൂളിൽ ചേർന്നു[5]. അവിടെ വെച്ച് സരോജിനി നായിഡുവിന്റെ സഹോദരിയായിരുന്ന സുഹാസിനി ചതോപാദ്ധ്യായയുമായി പ്രണയത്തിലാവുകയും പിന്നീട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് രണ്ടു പേരും ഇംഗ്ലണ്ടിലേക്ക് ചേക്കേറി[5]. പിന്നീട് അവർ വിവാഹമോചിതരായി. 1986 ജനുവരി 17-ന് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇദ്ദേഹം അന്തരിച്ചു[5].

അവലംബം തിരുത്തുക

  1. Sonia Gandhi, Two Alone Together, page xxvii, Penguin Books India, 2004 ISBN 0143032453.
  2. Bose, Sugata. His Majesty's Opponent. Cambridge, MA: Belknap Press, 2011.
  3. 3.0 3.1 Joanne Miyang Cho, Eric Kurlander, Douglas T McGetchin, Transcultural Encounters Between Germany and India, page 148, Routledge, 2013 ISBN 1317931645.
  4. 4.0 4.1 dna, "Netaji Subhash Chandra Bose deputy, Jawaharlal Nehru aide was Soviet spy: British documents", 25 October 2014
  5. 5.0 5.1 5.2 ഹിറ്റ്ലർ തടവിലിട്ട ഏക മലയാളി- എ.സി.എൻ നമ്പ്യാരുടെ അറിയാക്കഥ - ഏഷ്യാനെറ്റ് ന്യൂസ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എ.സി.എൻ._നമ്പ്യാർ&oldid=3928980" എന്ന താളിൽനിന്ന് ശേഖരിച്ചത്