എ. സഈദ്‌

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡന്റ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണൽ ഡവലപ്മെൻ്റ് ഫ്രണ്ട് ചെയർമാൻ, പണ്ഡിതൻ, ഗ്രന്ഥകാരൻ, വാഗ്മി, ചിന്തകൻ എന്നീനിലകളിൽ പ്രസിദ്ധനാണ് അദ്ദേഹം

എ സഈദ്‌

എ സഈദ്‌
ജനനം 1956 ജനുവരി 26
എടവണ്ണ,കേരളം, ഇന്ത്യ
മരണം 02/04/2019
Kozhikode (Calicut)
വിദ്യാഭ്യാസം എടവണ്ണ സീതിഹാജി. മെമ്മോറിയൽ LP സ്കൂൾ, എടവണ്ണ ഇസ്ലാഹീയ ഓറിയന്റൽ ഹൈ സ്കൂൾ, മമ്പാട് MES കോളേജ് പ്രീഡിഗി.
തൊഴിൽ പ്രസിഡന്റ്,സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ
Notable credit(s) പൊതു പ്രവർത്തകൻ, എഴുത്തുകാരൻ, രാഷ്ട്രീയ സാമുഹ്യ നിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തൻ

ജീവിത രേഖ

തിരുത്തുക

1956 ജനുവരി 26 ന്‌ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ജനനം. പിതാവ് ആൽപറ്റ എ. അലവി മൗലവി അറിയപ്പെടുന്ന മതപണ്ഡിതനായിരുന്നു. മാതാവ് എടവണ്ണ സ്വദേശി പിസി ഫാത്തിമക്കുട്ടി. എടവണ്ണ സീതിഹാജി മെമ്മോറിയൽ എൽ.പി സ്‌കൂൾ, ജി.എം.യു.പി. സ്കൂൾ എടവണ്ണ, ഇസ്ലാഹിയ ഓറിയന്റൽ സ്‌കൂൾ (ഐ.ഒ.എച്ച്.എസ്) എടവണ്ണ, എം.ഇ.എസ്. മമ്പാട് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. പ്രീഡിഗ്രി കഴിഞ്ഞയുടൻ തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. മഞ്ചേരി ഹെഡ് പോസ്റ്റോഫീസിൽ പബ്ലിക് റിലേഷൻസ് ഇൻസ്പെക്റ്റർ ആയിരിക്കെ 1993 ൽ ജോലിയിൽ നിന്നും സ്വയം വിരമിച്ചു. [1]


പൊതു പ്രവർത്തനം

തിരുത്തുക

2002 - 2006 കാലയളവിൽ നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) ചെയർമാൻ, നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) സ്റ്റേറ്റ് എക്സിക്യുട്ടിവ് കൗൺസിൽ അംഗം, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷണൽ എക്സിക്യൂട്ടിവ് കൗൺസിൽ അംഗം, ദേശീയ സെക്രട്ടറി, മുസ്‌ലിം റിലീഫ് നെറ്റ്‌വർക്ക് പ്രസിഡന്റ്, ഇന്റർ മീഡിയ പബ്ലിഷിംഗ് ലിമിറ്റഡ് ഡയരക്റ്റർ എസ്ഡിപിഐ ദേശിയ ജനറൽ സെക്രട്ടറി,ദേശിയ പ്രസിഡന്റ്, നിലവിൽ എസ്ഡിപിഐ ദേശിയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഒരു പരിപാടിയിൽ സംമ്പന്ധിക്കുന്നതിനടയിൽ കുഴഞ്ഞ വീണ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഉദരസംമ്പന്ധമായ രോഗം സ്ഥീകരിക്കുകയായിരുന്നു. കോഴിക്കോട് ക്യാൻസർ സെന്ററിൽ ചികൽസയിലായിരുന്ന എ സഈദ്‌ 2019 ഏപ്രിൽ 2ന് മരണപ്പെട്ടു. [2] [3] ആനുകാലികങ്ങളിൽ ധാരാളമായി എഴുതാറുള്ള എ സഈദ് നല്ല ഒരുപ്രഭാഷകനുമായിരുന്നു. തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഹൃദയ തേജസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദീനുൽ ഹഖ് എന്ന കൃതി ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [4]

കുടുംബം

തിരുത്തുക

വിപി ഫാത്തിമയാണ് ഭാര്യ. ശബ്‌ന, ഷംല, സാലിഹ, വജീഹ എന്നിവർ മക്കളാണ്. പ്രമുഖ മുജാഹിദ് പണ്ഡിതനും നേതാവുമായിരുന്ന എ അലവി മൗലവി പിതാവാണ്.. മുജാഹിദ് പണ്ഡിതൻ അബ്ദസ്സലാം സുല്ലമി സഹോദരനായിരുന്നു.

പുസ്തകങ്ങൾ

തിരുത്തുക
  • സഫല ജീവിതം
  • അകകണ്ണ്
  • ബദറിന്റെ രാഷ്ട്രീയം
  • അൽ അൻഫാൽ: അർത്ഥവും ആശയവും
  • ദീനുൽ ഹഖ്‌
  • പോരാട്ടത്തിന്റെ പശ്ചാത്തലഭേദങ്ങൾ
  • പ്രവാചകന്റെ രാഷ്ട്രീയം
  • ഹൃദയ തേജസ്
  • വിമോചന ചിന്തകൾ
  • മതം, സമൂഹം, രാഷ്ട്രീയം (രണ്ട് വാള്യം) - സമാഹൃത രചനകൾ

മതം, സമൂഹം, രാഷ്ട്രീയം (വാള്യം 1) പേജ് 8 - തേജസ് പബ്ലിക്കേഷൻ

പുറം കണ്ണികൾ

തിരുത്തുക
  1. https://www.milligazette.com/news/indian-muslims-press-statements/16632-former-sdpi-president-a-sayeed-is-no-more/
  2. https://www.manoramaonline.com/news/kerala/2019/04/02/09-clt-a-saeed-obit.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-15. Retrieved 2022-03-15.
  4. https://thecognate.com/former-sdpi-president-a-sayeed-passes-away-after-battle-with-cancer/
"https://ml.wikipedia.org/w/index.php?title=എ._സഈദ്‌&oldid=4103058" എന്ന താളിൽനിന്ന് ശേഖരിച്ചത്