എ. അയ്യപ്പൻ (നരവംശശാസ്ത്രജ്ഞൻ)
നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനും മുൻ കേരള സർവകലാശാല വൈസ്ചാൻസലറുമാണ് ഡോ. എ. അയ്യപ്പൻ (ഫെബ്രുവരി 5 1905-ജൂൺ 28 1988).
എ. അയ്യപ്പൻ | |
---|---|
ജനനം | 1905 ഫെബ്രുവരി 5 |
മരണം | 1988 ജൂൺ 28 |
ദേശീയത | ![]() |
തൊഴിൽ | നരവംശശാസ്ത്രജ്ഞൻ |
അറിയപ്പെടുന്നത് | മുൻ കേരള സർവകലാശാല വൈസ്ചാൻസലർ |
ജീവിതരേഖതിരുത്തുക
തൃശൂർ ജില്ലയിലെ മരുതയൂരിൽ 1905 ഫെബ്രുവരി 5 നാണ് ഡോ.അയ്യപ്പന്റെ ജനനം. മദ്രാസ് സർവ്വകലാശാലയിൽനിന്ന് എം.എ.യും ലണ്ടൺ സ്കൂൾ ഓഫ് എകണോമിക്സിൽ നിന്ന് പി.എച്ച്.ഡി യും കരസ്ഥമാക്കിയ അദ്ദേഹം മദ്രാസ് സർവ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തിൽ ചേരുകയും ശേഷം അതിന്റെ തലവനായി മാറുകയും ചെയ്തു. പിന്നീട് ചെന്നൈ മ്യൂസിയം ആൻഡ് ആർട്ട് ഗാലറിയുടെ ഡയറക്ടർ,കോർൺൽ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ, ഉത്കൽ സർവ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി,ട്രൈബൽ റിസർച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ വെൽഫയർ ഓഫ് ഒറീസ്സയുടെ ഡയറക്ടർ എന്നീ പദവികളും വഹിക്കുകയുണ്ടായി. 1988 ജൂൺ 28 ന് ഡോ. എ. അയ്യപ്പൻഅന്തരിച്ചു[1][2] .
അംഗീകാരങ്ങൾതിരുത്തുക
ബംഗ്ഗാളിലെ ഏഷ്യാറ്റിക് സോസൈറ്റിയുടെ ശരത്ചന്ദ്ര സുവർണ്ണ പതക്കം നേടീട്ടുള്ള അയ്യപ്പൻ റോയൽ ആന്ത്രോപ്പോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോണററി ഫെലോയുമായും തിരഞ്ഞെടുക്കപ്പെട്ടു.
കൃതികൾതിരുത്തുക
- ഭാരതപ്പഴമ (മലയാളം)
- ദ പേഴ്സണാലിറ്റി ഓഫ് കേരള (ഇംഗ്ലീഷ്)
- ഫിസിക്കൽ ആന്ത്രോപ്പോളജി ഓഫ് ദ നായാടീസ് ഓഫ് മലബാർ (ഇംഗ്ലീഷ്)