കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും കെ.എൻ.എം ജനറൽ സെക്രട്ടറിയുമായിരുന്നു[1] എ.പി. അബ്ദുൾ ഖാദർ മൗലവി. മുജാഹിദ് പ്രസ്ഥാനത്തിലെ പിളർപ്പിന് ശേഷം ഒരു വിഭാഗം ഇദ്ദേഹത്തിന്റെ നാമത്തിലും വിളിക്കപ്പെട്ടുവന്നു (കെ.എൻ.എം എ.പി. വിഭാഗം).

ജീവിത രേഖ

തിരുത്തുക

1931 ഏപ്രിൽ 19ന് പൊന്നാനി താലുക്കിലെ ചങ്ങരംകുളം കാഞ്ഞിയൂർ അടത്തിൽ പറമ്പിൽ സൈനുദ്ദീൻ മുസ്ലിയാരുടെയും കിളിയൻ കുന്നത്ത് ഫാത്തിമയുെടയും മകനായിട്ടാണ് ജനനം. [2] 2014 മെയ് 03-ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. [3] മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പള്ളി ദർസുകളിൽ മതപഠനം നടത്തി. ഫാറൂഖ് അറബി കോളേജിൽനിന്ന് അഫ്‌സൽ ഉലമാ പഠനം പൂർത്തിയാക്കിയ മൗലവി ഇസ്ലാഹി പരിഷ്‌കരണ പ്രവർത്തനങ്ങളുമായി കേരളത്തിനകത്തും പുറത്തും സഞ്ചരിച്ച് പ്രബോധന പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. അറബി, ഉർദു, തമിഴ് ഭാഷകൾ നന്നായി വശമുണ്ടായിരുന്നു.

  • 1960-ൽ വിളയിൽ പറപ്പൂർ ഗവൺമെന്റ് സ്‌കൂളിൽ അറബിക് അധ്യാപകനായി.
  • 1966-ൽ എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനായി.
  • 1969-ൽ അരീക്കോട് സുല്ലമുസ്സലാം അറബി കോളേജിൽ അദ്ധ്യാപകനായി.
  • 1974-ൽ വളവന്നൂർ അൻസാർ അറബിക് കോളേജ് പ്രിൻസിപ്പലായി.
  • എടവണ്ണ ജാമിഅ നദ്വിയ്യയുടെ പ്രിൻസിപ്പലായിരുന്നു.

അധികാരങ്ങൾ

തിരുത്തുക
  • കേരള നദ്വത്തുൽ മുജാഹിദീൻ ജനറൽ സെക്രട്ടറി
  • കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ
  • ഫത്വ കമ്മിറ്റി ചെയർമാൻ
  • കെ.എൻ.എം. വിദ്യാഭ്യാസ ബോർഡംഗം
  • 1971 മുതൽ 1996 വരെ കെ.എൻ.എം. സെക്രട്ടറിമാരിൽ ഒരാളായിരുന്നു അദ്ദേഹം.
  • കെ.എൻ.എം. - ജനറൽ സെക്രട്ടറി
  • മാസപ്പിറവി കണക്കാക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ വിവരങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നതിന് മുജാഹിദുകൾ ആരംഭിച്ച കേരള ഹിലാൽ കമ്മിറ്റിയുടെ ചെയർമാൻ.
  • എടവണ്ണ ജാമിഅ നദ്വിയ്യ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി
  • പുളിക്കൽ ജാമിഅ സലഫിയ്യ വൈസ് ചാൻസലർ
  • വാവിട്ടപുറം അസ്സബാഹ് എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ
  • കേരള ഹജ്ജ് കമ്മിറ്റി അംഗം
  • കെ.എൻ.എം. മുഖപത്രമായ അൽമനാറിന്റെ മുഖ്യപത്രാധിപർ
  • തഖ്‌ലീദ്; ഒരു പഠനം - കെ.പി. മൗലവിയുമായി ചേർന്നാണ് ഈ ഗവേഷണഗ്രന്ഥം രചിച്ചത്. [4]
  • പ്രാർഥനകൾ ഖുർആനിൽ
  • സക്കാത്ത് ഒരു മാർഗരേഖ
  • ദൈവവിശ്വാസം ഖുർആനിൽ

കുടുംബം

തിരുത്തുക

എടവണ്ണ ഒതായിയിലെ കെ.സി. അലീമയാണ് ഭാര്യ. മക്കൾ: ആരിഫ്‌സൈൻ(അരീക്കോട് എസ്.എസ്.എ. അറബിക് കോളേജ് അധ്യാപകൻ), ജൗഹർ സാദത്ത്(എടവണ്ണ ഐ.ഒ.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ), ബുഷ്‌റ, സഹൂദ, ലൈല.

മരുമകൻ : എം.എം. അക്‌ബർ(നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ)

  1. പ്രബോധനം വാരിക, 2014-05-16 http://www.prabodhanam.net/oldissues/detail.php?cid=3154&tp=1. Retrieved 2016-03-21. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-03. Retrieved 2014-05-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-05. Retrieved 2014-05-04.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-06. Retrieved 2014-05-04.
"https://ml.wikipedia.org/w/index.php?title=എ.പി._അബ്ദുൾ_ഖാദർ_മൗലവി&oldid=3985399" എന്ന താളിൽനിന്ന് ശേഖരിച്ചത്