അനന്തപുരം ഗോപിനാഥ റാവു

(എ.ജി. റാവു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രം രൂപകൽപന നിർവഹിച്ചത് അനന്തപുരം ഗോപിനാഥ റാവു എന്ന പ്രൊഫ. എ.ജി. റാവുവും ഭാരത് ഇലക്ട്രോണിക്സിലെ രവി പൂവയ്യയും ചേർന്നാണ്. 1989 ലാണ് ഇവർ വോട്ടിങ് യന്ത്രം രൂപകൽപന ചെയ്തത്.[1]മുംബൈ ഐ.ഐ.ടി.യിലെ ഇൻഡസ്ട്രിയിൽ ഡിസൈൻ സെന്ററിൽ പ്രൊഫസറാണ്. റാവുവും

വോട്ടിംഗ് യന്ത്രം

ജീവിതരേഖ തിരുത്തുക

ആന്ധ്രാപ്രദേശിലെ അനന്ത്പൂർ സ്വദേശിയാണ്. മെക്കാനിക്കൽ എഞ്ചിനീയറായ റാവു അഹമ്മദാബാദിലെ ദേശീയ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രോഡക്റ്റ് ഡിസൈനിൽ ബിരുദാനന്ദര ബിരുദം നേടി. യുനെസ്കോ ഫെല്ലോഷിപ്പോടെ അമേരിക്കയിലെ മസാചുസെറ്റ്സ് സർവകലാശാലയിൽ രൂപകൽപ്പനയിലെ സർഗാത്മകതയെക്കുറിച്ച് പഠിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മുള ഉപയോഗിച്ചു നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചു ഗവേഷണം നടത്തി. അവിവാഹിതനാണ്. [2]

കാര്യങ്ങൾ ആഴത്തിൽ ഗ്രഹിക്കുന്നതിലും അപഗ്രഥിക്കുന്നതിലും ബുദ്ധിയെ അതിന്റെ പരമാവധി ശേഷിയിൽ ഉപയോഗപ്പെടുത്താൻ കുട്ടികളെ സഹായിക്കുന്നതിനായി പ്രൊഫ.റാവു, ഒരു വിദ്യാഭ്യാസ പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. സർഗാത്മകതയെ ഗണിതം, ശാസ്ത്രം, കൈത്തൊഴിൽ, ഭാഷ എന്നിവയിൽ എങ്ങനെ വിജയകരമായി ബന്ധപ്പെടുത്താമെന്നതാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ കാതൽ. കളികളിലൂടെ കണക്കും ശാസ്ത്രവും കൈത്തൊഴിലും ഭാഷയും ഹൃദിസ്ഥമാക്കുന്ന വിദ്യ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ രീതി.

അവലംബം തിരുത്തുക

  1. "In conversation with Prof. Ananthapuram Gopinatha Rao". www.iitbombay.org. Archived from the original on 2014-04-03. Retrieved 19 ഏപ്രിൽ 2014.
  2. "വിദ്യാർഥികൾക്ക് ആവേശമായി വോട്ടിങ് യന്ത്രത്തിന്റെ ശില്പി". www.mathrubhumi.com. Archived from the original on 2014-04-20. Retrieved 19 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=അനന്തപുരം_ഗോപിനാഥ_റാവു&oldid=3622947" എന്ന താളിൽനിന്ന് ശേഖരിച്ചത്