a.out

(എ.ഔട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഴയ യുണിക്സ് സമാന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ എക്സിക്യൂട്ടബിളിനായും പുതിയവയിൽ ഷെയേർഡ് ലൈബ്രറികൾക്കായും ഉപയോഗിക്കുന്ന ഫയൽ തരമാണ് a.out. ഡെന്നിസ് റിച്ചി അദ്ദേഹത്തിന്റെ പ്രബന്ധമായ ദ് ഡവലപ്മെന്റ് ഓഫ് സി. ലാംഗ്വേജിൽ Archived 2015-02-19 at the Wayback Machine. പറഞ്ഞിരിക്കുന്നത് പ്രകാരം a.out എന്നത് അസംബ്ലർ ഔട്ട്പുട്ട് എന്നതിനെ സൂചിപ്പിക്കുന്നു. ചില കമ്പൈലറുകളിലും ലിങ്കറുകളിലും അവയുടെ ഔട്ട്പുട്ടുകൾ a.out തരത്തിൽ അല്ലെങ്കിൽ പോലും ഇത് അവയുടെ സ്വതേയുള്ള ഔട്ട്പുട്ട് ഫയൽ നാമമായി വിരാചിക്കുന്നു. കെൻ തോംസന്റെ പിഡിപി-7(PDP-7)അസംബ്ലറിൽ നിന്ന് ലഭിക്കുന്ന ഔട്ട്‌പുട്ടിന്റെ ഫയൽ നാമമായ "അസംബ്ലർ ഔട്ട്‌പുട്ടിന്റെ" ഒരു സംക്ഷിപ്ത രൂപമാണിത്. [1]

a.out
എക്സ്റ്റൻഷൻnone, .o, .so
വികസിപ്പിച്ചത്AT&T
ഫോർമാറ്റ് തരംബൈനറി, എക്സിക്യൂട്ടബിൾ, ഒബ്ജക്ട് കോഡ്, ഷെയേർഡ് ലൈബ്രറികൾ

സൃഷ്ടിച്ച ഫയലുകൾ യഥാർത്ഥത്തിൽ a.out ഫോർമാറ്റിലല്ലെങ്കിലും, ഔട്ട്‌പുട്ട് നാമമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിൽ, ചില കംപൈലറുകളും ലിങ്കറുകളും സൃഷ്‌ടിച്ച എക്‌സിക്യൂട്ടബിളുകളുടെ സ്ഥിര ഔട്ട്‌പുട്ട് ഫയൽ നാമമായി "a.out" നിലനിൽക്കും.[2]

ലിനക്സ് കേർണൽ പതിപ്പ് 5.19-ൽ a.out ഫോർമാറ്റിനുള്ള പിന്തുണ നീക്കം ചെയ്തു.[3]

  1. Ritchie (1993): "Thompson's PDP-7 assembler outdid even DEC's in simplicity; it evaluated expressions and emitted the corresponding bits. There were no libraries, no loader or link editor: the entire source of a program was presented to the assembler, and the output file—with a fixed name—that emerged was directly executable. (This name, a.out, explains a bit of Unix etymology; it is the output of the assembler. Even after the system gained a linker and a means of specifying another name explicitly, it was retained as the default executable result of a compilation.)"
  2. Wood, Rupert (8 April 2002). "What to do with a.out". mailing list.
  3. "A way out for a.out [LWN.net]". lwn.net. Retrieved 12 September 2022.
"https://ml.wikipedia.org/w/index.php?title=A.out&oldid=3850453" എന്ന താളിൽനിന്ന് ശേഖരിച്ചത്