എ.എം. കല്ല്യാണകൃഷ്ണൻ നായർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർ
ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.എം. കല്ല്യാണകൃഷ്ണൻ നായർ (07 മാർച്ച് 1926 - 13 മേയ് 2008). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്[2].
എ.എം. കല്ല്യാണകൃഷ്ണൻ നായർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | എൻ. ഭാസ്കരൻ നായർ |
മണ്ഡലം | ചങ്ങനാശ്ശേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 7, 1926 |
മരണം | മേയ് 13, 2008 കൊച്ചി | (പ്രായം 82)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of സെപ്റ്റംബർ 26, 2011 ഉറവിടം: നിയമസഭ |
ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 2008 മേയ്13ന് എറണാകുളത്തുള്ള ഒരു നേഴ്സിംഗ് ഹോമിൽ വച്ച് അന്തരിച്ചു[3].
അവലംബം
തിരുത്തുക- ↑ http://niyamasabha.org/codes/members/m271.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-18. Retrieved 2011-09-26.
- ↑ Staff (2008-05-13). "CPI leader Kalyanakrishnan passes away" (in ഇംഗ്ലീഷ്). Retrieved 2020-11-25.