ആൽവോക്കേരിയ
(എൽവാല്കേറിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് ആൽവോക്കേരിയ, സൌരിശ്ച്യൻ എന്നാൽ "പല്ലി അരക്കെട്ട്" ഉള്ള എന്നു അർത്ഥം. അലിക്ക് വാല്കേർ എന്ന ബ്രിട്ടീഷ് പാലിയെന്റോളോജിസ്റ്റിൽ നിന്നും ആണ് പേരിന്റെ ഉത്ഭവം , ഫോസ്സിൽ കണ്ടു കിട്ടിയ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ മലേറി എന്ന കല്ലടുക്കിൽ നിന്നും ആണ്. തെറാപ്പോഡ വിഭാഗം ആണ് ഇവ. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത് ഒരു ഫോസ്സിൽ മാത്രമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ആൽവോക്കേരിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Genus: | Alwalkeria Chatterjee & Creisler, 1994
|
Species | |
|
ജീവിത കാലം
തിരുത്തുകആൽവോക്കേരിയ ദിനോസറുകൾ ജീവിച്ചിരുന്നത് ട്രയാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു.
ശരീര ഘടന
തിരുത്തുകഏകദേശം 50 സെ മീ ആണ് ഇവയുടെ നീളം .[1] പല്ലുകളുടെ ഘടന അടിസ്ഥാനമാക്കി ഇവ മിശ്ര ബോജി ആയിരിക്കാൻ ആണ് സാധ്യത എന്നും കരുതുന്നു.
അവലംബം
തിരുത്തുക- ↑ Holtz, Thomas R., Jr.; Rey, Luis V. (2007). Dinosaurs: the most complete, up-to-date encyclopedia for dinosaur lovers of all ages. New York: Random House. ISBN 978-0-375-82419-7
ഇതും കാണുക
തിരുത്തുക- ആൽവോക്കേരിയ ദിനോ ഡാട്ടാ
- ആൽവോക്കേരിയ Archived 2007-10-05 at the Wayback Machine. at ദിനോഷ്യർ വെബ് Archived 2013-08-17 at the Wayback Machine. (ചിത്രങ്ങൾ സഹിതം)