എൻ. രാജഗോപാലൻ നായർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്
ഒന്നാം കേരളനിയമസഭയിൽ പത്തനാപുരം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. രാജഗോപാലൻ നായർ (10 മേയ് 1925 - 2 ജനുവരി 1993). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് രാജഗോപാലൻ നായർ കേരള നിയമസഭയിലേക്കെത്തിയത്. 1925 മെയ് 10ന് ജനിച്ചു. നിയമ ബിരുദധാരിയായിരുന്ന ഇദ്ദേഹം 1940-ൽ കോൺഗ്രസിൽ ചേർന്നു. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജഗോപാലൻ നായർ പിന്നീട് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ അധികം വൈകാതെ ഈ തൊഴിലിൽ നിന്നു പിരിച്ചുവിടപ്പെടുകയും 1949-50 കാലഘട്ടത്തിൽ ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. പുനലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച രാജഗോപാലൻ നായർ സർവോപരി ഒരു ഹരികഥാ കലാകാരനുമായിരുന്നു.
എൻ. രാജഗോപാലൻ നായർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ആർ. ബാലകൃഷ്ണപിള്ള |
മണ്ഡലം | പത്തനാപുരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേയ് 10, 1925 |
മരണം | ജനുവരി 2, 1993 | (പ്രായം 67)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of നവംബർ 28, 2011 ഉറവിടം: നിയമസഭ |