ഇന്നലത്തെ മഴ
എൻ. മോഹനൻ എഴുതിയ നോവലാണ് ഇന്നലത്തെ മഴ. ഈ കൃതിക്ക് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1]. ജ്യോതിശ്ശാസ്ത്രജ്ഞൻ, വ്യാകരണപണ്ഡിതൻ, ഭൗതിക ശാസത്രപരിജ്ഞാനി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയിൽ പിറന്ന പന്ത്രണ്ടു മക്കളുടെ ഐതിഹ്യകഥയാണ് ഈ പുസ്തകം. പറയിപ്പെറ്റ പന്തിരുകുലത്തിലെ സന്തതിപരമ്പരകളാണു കേരളീയർ എന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലത്തിലാണു ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത്
കർത്താവ് | എൻ. മോഹനൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക്‌സ്, തൃശൂർ |
പ്രസിദ്ധീകരിച്ച തിയതി | 1996 ആഗസ്റ്റ് 28 |
ഏടുകൾ | 112 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.