എൻ.എം. നമ്പൂതിരി
പ്രമുഖ ചരിത്രഗവേഷകനും, കോളേജ് അദ്ധ്യാപകനും, എഴുത്തുകാരനുമായിരുന്നു ഡോ. എൻഎം. നമ്പൂതിരി. പട്ടാമ്പി ശ്രീ പുന്നശ്ശേരി നീലകണ്ഠശർമ്മ മെമ്മോറിയൽ ഗവ. സംസ്‌കൃത കോളേജിൽ മലയാളം പി.ജി. സെന്ററിൽ പ്രൊഫസറും വകുപ്പുതലവനുമായി ജോലിയിൽ നിന്നു വിരമിച്ചു. ത്രിപ്പുണിത്തുറ ഹിൽ പാലസ് ആസ്ഥാനമായുള്ള സെന്റർ ഫോർ ഹെരിറ്റജ് സ്റ്റഡീസിൽ ഡീൻ ഒഫ് അക്കാദമി അഫയേഴ്‌സ് ആയി പ്രവർത്തിച്ചിരുന്നു.[1]
ഡോ. എൻ.എൻ. നമ്പൂതിരി | |
---|---|
തൂലികാ നാമം | ഡോ. എൻ എം .എൻ |
തൊഴിൽ | ചരിത്ര ഗവേഷകൻ |
ദേശീയത | ഇന്ത്യ |
Genre | പഠനം |
വിഷയം | ചരിത്രഗവേഷണം |
വെബ്സൈറ്റ് | |
http://www.malabarandkeralastudies.net |
ജീവിതം
തിരുത്തുക1943 ഏപ്രിൽ 17 ന് ആലപ്പുഴ ജില്ലയിലെ പുലിയൂരിൽ കിഴക്കേ നീലമനയിൽ ജനനം. ബി.എസ്.സി. ഫിസിക്‌സ് വിത്ത് മാത്ത്‌സ്, മലയാളം എം.എ. ബിരുദങ്ങൾ നേടിയ ഡോ. എൻ.എം. നമ്പൂതിരി, ഡോ. കെ.എൻ. എഴുത്തച്ഛൻ, ഡോ. സി.പി. അച്ചുതനുണ്ണി എന്നിവരുടെ കീഴിൽ ടോപ്പോണമി ഓഫ് കാലിക്കറ്റ് എന്ന വിഷയത്തിൽ പി.എച്ച്.ഡി. എടുത്തു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ഡോ. എൻ.എം. നമ്പൂതിരി 2017 മാർച്ച് 30ന് ആലപ്പുഴയിൽ നിര്യാതനായി.[2]
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി, ഗവ. ആർട്ട്‌സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്, ഗവ. ഈവനിംഗ് കോളേജ് കോഴിക്കോട്, ഗവ. സംസ്‌കൃത കോളേജ് പട്ടാമ്പി (ഓറിയന്റൽ റിസർച്ച് സെന്റർ) എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു.
കേരളത്തിൽ ആദ്യമായിട്ട് സ്ഥലനാമപഠനത്തിലൂടെ കോഴിക്കോടിന്റെ ചരിത്രം പഠിച്ചു. കോഴിക്കോട് സാമൂതിരി ഗ്രന്ഥവരികൾ കണ്ടെത്തി പഠിച്ചു. നാട്ടുചരിത്രത്തിന്റെ വിശദമായ പഠനങ്ങൾ നടത്തി. നിളാ നദീതട പഠനം, കാവു തട്ടക പഠനങ്ങൾ ഇങ്ങനെ കേരളത്തിലെ ചരിത്രവും സാമൂഹിക പരിണാമവും പ്രത്യേക രീതിയിൽ പഠിച്ചിരിക്കുന്ന ഗവേഷകൻ.
1993 ൽ ജർമ്മനിയിൽ നടന്ന ഗുണ്ടർട്ട് കോൺഫറൻസിൽ പങ്കെടുത്തിട്ടുണ്ട്.
ഡോ. എൻ.എം. നമ്പൂതിരി മുൻകൈ എടുത്ത്, മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന മാമാങ്കം എന്ന നദീതട ഉത്സവം 1999-ൽ പുനരാവിഷ്‌കരിക്കുകയുണ്ടായി.[3]
മുസിരിസിന്റെ യഥാർത്ഥ സ്ഥാനത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം ഏഷ്യാനെറ്റ് ന്യൂസിന് 2006-ൽ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.[4]. മൺപാത്രങ്ങളുടെയും, വള്ളത്തിന്റെയും അവശിഷ്ടങ്ങൾ വിദേശീയർ ഇവിടെ വന്നിരുന്നു എന്നതിന് തെളിവാകുമെന്നല്ലാതെ ഒരു പ്രാചീന തുറമുഖം ആ ഭാഗത്ത് ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളല്ല എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പട്ടണം പുരാവസ്തുഖനനത്തിന്റെ ആറാം ഘട്ടം 2012 മെയ് മാസം മഴക്കാലം തുടങ്ങുന്നതിനു തൊട്ടു മുമ്പ് നിർത്തി വെക്കുമ്പോൾ 2000-ലധികം പ്രാചീന മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും, ഒരു മനുഷ്യന്റെ അസ്ഥികൂടവും ലഭിച്ചത് ഇപ്പോൾ ലണ്ടൻ മ്യൂസിയത്തിന്റെ സഹായത്തോടെ പരിശോധിക്കപ്പെട്ടു വരുന്നുണ്ട്.[5]
ഗ്രന്ഥങ്ങൾ
തിരുത്തുക- സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - വള്ളത്തോൾ വിദ്യാപീഠം,ശുകപുരം,
പുരസ്‌കാരങ്ങൾ
തിരുത്തുക- സാഹിത്യ അക്കാദമി അവാർഡ്
- കെ. ദാമോദരൻ അവാർഡ്
അവലംബം
തിരുത്തുക- ↑ "ഡോ എൻ എം നമ്പൂതിരി സെന്റർ ഫോർ ഹെരിറ്റജ് സ്റ്റഡീസ് ഡീൻ". മാതൃഭൂമി. 9 മാർച്ച് 2013. Retrieved 9 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ നിര്യാണം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mamangam Festival Appreciation of India Art: Ideals and Images , by C.P. Sinha, U.C. Dwivedi. Published by Sura Books, 2006. ISBN 8174781757, 9788174781758. Page 16 .
- ↑ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം
- ↑ "പട്ടണം പുരാവസ്തുഖനനത്തിന്റെ ആറാം ഘട്ടം - ടൈംസ് ഓഫ് ഇന്ത്യയിലെ വാർത്ത". Archived from the original on 2012-10-27. Retrieved 2012-08-28.
ഉദയംപേരൂർ സുന്നഹദോസ് - Archived 2007-11-12 at the Wayback Machine. ദി ഹിന്ദു,