എൻഗുകുർ
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ തെക്കൻ അർനെം ലാൻഡിലെ റോപ്പർ നദിയുടെ തീരത്തുള്ള ഒരു വിദൂര ആദിവാസി സമൂഹമാണ് എൻഗുകുർ. നിരവധി വ്യത്യസ്ത വംശങ്ങളും ഭാഷാ വിഭാഗങ്ങളും ഇവിടെയുണ്ട്, ക്രിയോളാണ് പ്രധാന സംസാരഭാഷ. റോപ്പർ നദി പ്രദേശത്തെ തദ്ദേശവാസികൾ തങ്ങളെ യുഗുൽ മാങി എന്ന് വിശേഷിപ്പിക്കുന്നു. യുഗുൽ മാങി അബൊറജിനൽ കോർപ്പറേഷൻ ഗൾഫ് റീജിയണൽ കൗൺസിലുമായി ചേർന്ന് എൻഗുകുറിലും പരിസര പ്രദേശങ്ങളിലും സേവനങ്ങളും സാമ്പത്തിക അവസരങ്ങളും നൽകുന്നു.[2]
എൻഗുകുർ Ngukurr നോർത്തേൺ ടെറിട്ടറി | |
---|---|
നിർദ്ദേശാങ്കം | 13°44′00″S 134°44′00″E / 13.73333°S 134.73333°E |
ജനസംഖ്യ | 1,056 (2011 census)[1] |
പോസ്റ്റൽകോഡ് | 0852 |
സ്ഥാനം | 636 km (395 mi) SE of ഡാർവിൻ |
LGA(s) | റോപ്പർ ഗൾഫ് റീജിയൺ |
Territory electorate(s) | അർനെം |
ഫെഡറൽ ഡിവിഷൻ | ലിൻഗിരി |
ചരിത്രം
തിരുത്തുക1908-ൽ ചർച്ച് മിഷൻ സൊസൈറ്റിയാണ് ഈ പട്ടണം ആദ്യമായി തയ്യാറാക്കിയത്. അന്ന് ഇവിടം റോപ്പർ റിവർ മിഷൻ എന്നറിയപ്പെട്ടിരുന്നു.[3] ഒരു വലിയ വെള്ളപ്പൊക്കത്തെത്തുടർന്ന് 1940-ൽ മിഷൻ ഇന്നത്തെ എൻഗുകുർ പ്രദേശത്തേക്ക് മാറി. 1968-ൽ സർക്കാർ പട്ടണത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു.[4]
-
1948 ൽ റോപ്പർ റിവർ മിഷനിലെ കോന്നല്ലൻ എയർവേസ്.
-
ഗുഡ്വിൽ (കപ്പൽ) 1917-ൽ എൻഗുകുറിൽ.
-
ജോൺ സാൻഡ്സിന്റെ 1886-ലെ ഭൂപടത്തെ അടിസ്ഥാനമാക്കി റോപ്പർ നദിയുടെ ഭൂപടം[5]
അവലംബം
തിരുത്തുക- ↑ Australian Bureau of Statistics (31 October 2012). "Ngukurr (Urban Centre/Locality)". 2011 Census QuickStats. Retrieved 17 January 2015.
- ↑ "Yugul Mangi Development". Archived from the original on 20 January 2015. Retrieved 17 January 2015.
- ↑ "Ngukurr". NT Place Names Register. Retrieved 17 January 2015.
- ↑ "Archived copy". Archived from the original on 2015-01-23. Retrieved 2015-01-23.
{{cite web}}
: CS1 maint: archived copy as title (link) - ↑ John Sands, The New atlas of Australia Sydney : J. Sands, [1886]