എസ്. രാമാനുജം
നാടക സംവിധായകനും നാടകാധ്യാപകനുമാണ് എസ്. രാമാനുജം(ജനനം : 1935). കുട്ടികളുടെ നാടക വേദിയുടെ സർഗാത്മകമായ വളർച്ചയ്ക്കും പരിപോഷണത്തിനും വേണ്ടി നിരവധി പരിശ്രമങ്ങൾ നടത്തി. നാടക സംവിധാന മേഖലക്ക് നൽകിയ സംഭാവനകൾക്കായി 2008 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.
എസ്. രാമാനുജം | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടക സംവിധായകൻ, സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകതമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള നാങ്കുനേരിയിൽ ജനിച്ചു. ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദവും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും നേടി. 1977 വരെ ഗാന്ധിഗ്രാം റൂറൽ സർവകലാശാലയിൽ പ്രവർത്തിച്ചു. പിന്നീട് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായി. അസിസ്റ്റന്റ് ഡയറക്ടറായി 1985 വരെ അവിടെ പ്രവർത്തിച്ചു. തഞ്ചാവൂർ തമിഴ് സർവകലാശാലയിൽ നാടക വകുപ്പിന്റെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്. ക്ലാസിക്കൽ നാടകങ്ങളും ആധുനിക നാടകങ്ങളും ഉൾപ്പെടെ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ 50 ൽപ്പരം നാടകങ്ങൾ സംവിധാനംചെയ്തു. ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങൾക്ക് രംഗഭാഷ്യമൊരുക്കി. [1]
തഞ്ചാവൂരിലെ തപ്പാട്ടം (തപ്പ് ഉപയോഗിച്ചുള്ള നൃത്തം) പോലുള്ള പാരമ്പര്യ കലകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി.[2] നാലാം നൂറ്റാണ്ടിൽ നിലനിന്നിരുന്നതെന്നു കരുതുന്ന കസിക പുരാണ നാടകം എന്ന നഷ്ടപ്പെട്ടു പോയ ക്ഷേത്ര കലാ രൂപം പുനഃസംഘടിപ്പിച്ചു.[3]
ബി.ബി.സി. റിപ്പോർട്ടറായ സി. അണ്ണമലൈ ഇദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
നാടകങ്ങൾ
തിരുത്തുക- പൊന്നുംകുടം (ജി. ശങ്കരപ്പിള്ള)
- തങ്കകുടം (ജി. ശങ്കരപ്പിള്ള)
- കറുത്ത ദൈവത്തെ തേടി (ജി. ശങ്കരപ്പിള്ള)
- നാർകാലിക്കാരർ
- കാല എന്തിരങ്കൾ
- മഴൈ
- അൻഡോര
- അഗ്നിയും മഴൈയും (ഗിരീഷ് കർണാഡ്)[4]
- ഉറവും ഉള്ളവും
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്
- കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്
- ജി ശങ്കരപ്പിള്ള പുരസ്കാരം
- എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം
അവലംബം
തിരുത്തുക- ↑ "എസ് എൽ പുരം സദാനന്ദൻ പുരസ്കാരം എസ് രാമാനുജത്തിന്". www.deshabhimani.com/. Retrieved 1 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Award for "Nataka Ramanujam"". www.hindu.com. Feb 26, 2008. Archived from the original on 2008-05-02. Retrieved 1 മെയ് 2014.
{{cite news}}
: Check date values in:|accessdate=
(help) - ↑ "RECONSTUCTING AND REVIVING AN ANCIENT TEMPLE THEATRE RITUAL LV speaks to Professor Ramanujam at Thirukurungudi". Retrieved 1 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Accent on children's theatre". Archived from the original on 2010-02-04. Retrieved 1 മെയ് 2014.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help)