ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസസഭയിലെ അംഗമായിരുന്നു സിസ്റ്റർ എവുപ്രാസ്യമ്മ (17 ഒക്ടോബർ 1877 - 29 ഓഗസ്റ്റ് 1952). 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.[1]

സിസ്റ്റർ എവുപ്രാസ്യാമ്മ
എവുപ്രാസ്യാമ്മ.png
സിസ്റ്റർ എവുപ്രാസ്യാമ്മ
ജനനം(1877-10-17)ഒക്ടോബർ 17, 1877
വെള്ളിക്കുളങ്ങര, തൃശ്ശൂർ, കേരളം
മരണംഓഗസ്റ്റ് 29, 1952(1952-08-29) (പ്രായം 74)
തൃശ്ശൂർ

ജീവിതരേഖതിരുത്തുക

തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു.[2]

2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.

പ്രധാന പോയിന്റ്തിരുത്തുക

  1. ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചു
  2. "ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക്". മാതൃഭൂമി ഓൺലൈൻ. 2014-04-03. ശേഖരിച്ചത് 2014-04-03.
"https://ml.wikipedia.org/w/index.php?title=എവുപ്രാസ്യാമ്മ&oldid=3704182" എന്ന താളിൽനിന്ന് ശേഖരിച്ചത്