എഴിപ്പുറം എച്ച്.എസ്.എസ്, പാരിപ്പള്ളി

കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്കു സമീപം സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്. 2.30 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ്മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കിയ ചാത്തന്നൂർ സബ് ജില്ലയിലെ ആദ്യ എയ്ഡഡ് വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്.[അവലംബം ആവശ്യമാണ്] ലീറ്റിൽ കൈറ്റ്സ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി, എൻ.എസ്.എസ് എന്നീ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് ഓഡിറ്റോറിയം, 10 ബസ്സുകൾ, അതിവിശാലമായ ഉച്ചഭക്ഷണ ഹാൾ, പുതിയതും നവീകരിച്ചതുമായ ടോയ്‌ലറ്റുകൾ, ശുദ്ധജല വിതരണ സംവിധാനത്തിനായി വാട്ടർ പ്യൂരിഫൈർ , "ഹോട്ട് വാട്ടർ" ഡിസ്ട്രിബൂഷൻ റൂം എന്നിവ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ സ്കൂളിനുണ്ട്.