എലോൺ ഇൻ ദ വേൾഡ് (ബോഗുറേ)
പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിത്രകാരനായിരുന്ന വില്യം-അഡോൾഫ് ബോഗുറേ സൃഷ്ടിച്ച എണ്ണച്ചായാചിത്രമാണ് എലോൺ ഇൻ ദ വേൾഡ്(French: Seule au Monde) ഈ ചിത്രം സൃഷ്ടിച്ച കൃത്യമായ വർഷം അജ്ഞാതമാണ് എങ്കിലും, തിയോ വാൻഗോഗ് 1867-ൽ ചിത്രം ഏറ്റെടുത്തതിനാൽ ബോഗുറേയുടെ ആദ്യകാലത്ത് കരിയറിനെ ഈ ചിത്രം നന്നായി സ്വാധീനിച്ചു. [1]വയലിൻ കൈവശം പിടിച്ചുകൊണ്ട് പാരീസിൽ സീൻ നദിയിലെ പാലത്തിൻറെ മുകളിൽ ഒരു കർഷക പെൺകുട്ടി നിൽക്കുന്ന രംഗം ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
Alone in the World | |
---|---|
French: Seule au Monde | |
കലാകാരൻ | William-Adolphe Bouguereau |
വർഷം | c.1867 |
Medium | Oil on canvas |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[2] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[3] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[3] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[3] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[4]
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Wissman, Fronia E. (1996). Bouguereau. San Francisco: Pomegranate Artbooks. ISBN 978-0876545829.
- ↑ Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.
{{cite book}}
:|edition=
has extra text (help) - ↑ 3.0 3.1 3.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.