തിയോ വാൻ ഗോഗ്
തിയോഡറസ് " തിയോ" വാൻ ഗോഗ് (1857 മെയ് 1 - 1891 ജനുവരി 25) ഒരു ഡച്ച് ചിത്ര വിൽപ്പനക്കാരനായിരുന്നു(ആർട്ട് ഡീലർ)[1].തിയോയാണ് വിൻസന്റ് വാൻഗോഗിന്റെ ഏറ്റവും ചെറിയ സഹോദരൻ,തിയോയുടെ മാനസികവും,സാമ്പത്തികവുമായ പിൻതാങ്ങാണ് വാൻ ഗോഗിന് ചിത്രകലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതിന് കാരണം. 1890 ജൂലൈയിൽ 37-ാം വയസ്സിൽ വിൻസെന്റ് വാൻഗോഗ് മരിച്ചു. ആറ് മാസം കഴിഞ്ഞ് 33-ാം വയസ്സിൽ തിയോയും മരിച്ചു.
തിയോ വാൻ ഗോഗ് | |
---|---|
ജനനം | തിയോഡറസ് വാൻ ഗോഗ് 1857 മെയ് 1 സുണ്ടെർട്ട്, നെതർലാണ്ട്സ് |
മരണം | 1891 ജനുവരി 25 (വയസ്സ് 33) അൾട്രെക്റ്റ്, നെതർലാണ്ട്സ് |
മരണ കാരണം | ഡിമെന്റ്ഷിയ പാരലൈറ്റിക്ക |
ദേശീയത | ഡച്ച് |
തൊഴിൽ | ആർട്ട് ഡീലർ |
അറിയപ്പെടുന്നത് | അദ്ദേഹത്തിന്റെ സഹോദരനായ വിൻസന്റ് വാൻഗോഗിനയച്ച കത്തുകളിലൂടെ |