എലൈസിയ ക്ലോറോട്ടിക്ക
അമേരിക്കയുടേയും കാനഡയുടേയും കിഴക്കൻ കടൽത്തീരങ്ങളിൽ കാണപ്പെടുന്ന പുറന്തോടില്ലാത്ത ഒരിനം ഒച്ചാണ് (സീ സ്ലഗ്) എലൈസിയ ക്ലോറോട്ടിക്ക (Elysia chlorotica) എന്ന ശാസ്ത്രനാമമുള്ള ജീവി. ഈസ്റ്റേൺ എമറാൾഡ് എലൈസിയ എന്നാണിതിന്റെ വിളിപ്പേര്. [1] വൗച്ചേറിയ ലിറ്റോറിയ (Vaucheria litorea) എന്ന ആൽഗ അഥവാ പായലിൽ നിന്നും റാഡുല എന്നറിയപ്പെടുന്ന വദനഭാഗം ഉപയോഗിച്ച് ഹരിതകണങ്ങളെ വലിച്ചെടുക്കുകയും ദഹനവ്യൂഹത്തിന്റെ ഉൾഭിത്തിയിലെ കോശങ്ങളിൽ താൽക്കാലികമായി സംരക്ഷിക്കുകയും ചെയ്യുന്നു. സാക്കോഗ്ലോസ്സൻ മറൈൻ മൊളസ്ക വിഭാഗത്തിലാണ് ഈ ഒച്ച് ഉൾപ്പെടുന്നത്. ഇതിന് ഏതിനം അൾവോഫൈസിയൻ (ulvophycean), സാന്തോഫൈറ്റ് (xanthophyte) ആൽഗ (പായൽ) സസ്യങ്ങളിൽ നിന്നും ഹരിതകണങ്ങളെ സ്വീകരിച്ച് ദഹനവ്യൂഹത്തിലെ ശരീരകോശങ്ങളുടെ ഭാഗമാക്കാൻ കഴിയും. ഇങ്ങനെ ഒരു ജീവിയുടെ ശരീരത്തിൽ നിന്നുമുള്ള ഹരിതകണങ്ങളെ മറ്റുജീവികൾ അവയുടെ ശരീരത്തിൽ നിലനിർത്തുന്ന അവസ്ഥയാണ് ക്ലെപ്റ്റോപ്ലാസ്റ്റി. (Kleptoplasty).
ശരീരഘടന
തിരുത്തുകമരതകപ്പച്ച നിറമാണിതിന്. രണ്ടിഞ്ച് വലിപ്പമാണിതിനുള്ളത്.[2] ശരീരത്തിന്റെ അഗ്രഭാഗത്തായി ശിരസ്സുപോലുള്ള ഭാഗമുണ്ട്. ഇവിടെ രണ്ടുനേരിയ ടെൻറക്കിളുകളുണ്ട്. ഇവയ്ക്ക് തൊട്ടുപിന്നിലായി കണ്ണുകൾ സ്ഥിതി ചെയ്യുന്നു. ഒരു പാൻകേക്കിന്റെ രൂപമാണിതിന്. ശരീരത്തിലെ പാരപോഡിയ എന്നറിയപ്പെടുന്ന ഭാഗങ്ങൾ പൂർണമായും തുറന്നാൽ പരന്ന, വലിയ വിസ്തൃതിയുള്ള ശരീരമാകും. ഹൃദയവും രക്തപര്യയന വ്യവസ്ഥയും രക്തക്കുഴലുകളും ദൃശ്യമാണ്. രുചിയും മണവും അറിയാൻ സഹായിക്കുന്ന റൈനോഫോർ എന്നറിയപ്പെടുന്ന ഭാഗങ്ങളുമുണ്ട്.
ഭക്ഷണരീതി
തിരുത്തുകവൗച്ചേറിയ ലിറ്റോറിയ എന്ന ആൽഗയെ ഇത് ആഹാരമാക്കുന്നു. ദഹനവ്യവസ്ഥയിൽ തിങ്ങിക്കാണപ്പെടുന്ന ട്യൂബ്യൂളുകളുണ്ട്.[1] ഓരോ ട്യൂബ്യൂളും ഒറ്റക്കോശപാളികൊണ്ട് നിർമ്മിച്ചിരിക്കുന്നു. ഇതിനുള്ളിലാണ് മിക്ക അവയവങ്ങളും കാണപ്പെടുന്നത്. ആൽഗയുടെ ശരീരത്തിൽ നിന്നും ഹരിതകണങ്ങൾ ദഹനവ്യവസ്ഥയിലേയ്ക്ക് ഇവ വലിച്ചെടുക്കുന്നു. തുടർന്ന് നിരവധി ശാഖകളുള്ള ദഹന വ്യവസ്ഥയുടെ ഡൈവേർട്ടിക്കുലങ്ങൾ എന്നറിയപ്പെടുന്ന ഭാഗങ്ങളിലെ കോശങ്ങളിലേയ്ക്ക് ഈ ഹരിതകണങ്ങളെ സംഭരിക്കുന്നു. അനവധി മാസങ്ങളിലേയ്ക്ക് പ്രകാശസംശ്ലേഷണം നടത്തുന്നതിന് ഈ ഹരിതകണങ്ങൾ ഒച്ചിനെ സഹായിക്കുന്നു. പതിനാല് മാസത്തോളം ഇത്തരം ഹരിതകണങ്ങൾ എലൈസിയയുടെ ശരീരത്തിൽ നിലനിൽക്കും. [3] കോശത്തിനുള്ളിലെ സെൽ സാപ് എന്ന ദ്രവത്തെ മാത്രം ദഹിപ്പിക്കുന്ന ദഹനരസങ്ങളായതിനാൽ ഈ ദഹനരസങ്ങൾ ഹരിതകണങ്ങളെ ദഹിപ്പിക്കില്ല. കൂടാതെ പായലിലെ ഹരിതകണങ്ങൾക്ക് ഒച്ചിന്റെ ദഹനരസങ്ങളേയും യാന്ത്രികദഹനപ്രക്രിയയേയും അതിജീവിക്കാനും കഴിയുന്നു. ശരീരകോശത്തിനുള്ളിൽ ഹരിതകണങ്ങൾ സ്വയം വിഭജിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പത്തുമാസത്തോളം മറ്റ് ആഹാരവസ്തുക്കളില്ലാതെ ഹരിതകണത്തിൽ നടക്കുന്ന പ്രകാശസംശ്ലേഷണത്തെ ആശ്രയിച്ചുമാത്രം ഈ ജീവിക്ക് പരീക്ഷണശാലകളിൽ കഴിയാനായിട്ടുണ്ട്.
വർഗീകരണം
തിരുത്തുകപ്ലാക്കോബ്രാങ്കിഡേ എന്ന ഫാമിലിയിലെ എലൈസിയ എന്ന ജീനസിലാണ് ഈ ജീവി ഉൽപ്പെടുന്നത്.
പ്രകാശസംശ്ലേഷണവും ജീനുകളും
തിരുത്തുകപായലിന്റെ ശരീരത്തിൽ നിലനിൽക്കുന്ന ഡി.എൻ.എ യിലെ ജീനുകൾ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകൾ പായലിൽ പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നു. എന്നാൽ ഒച്ചിന്റെ ശരീരത്തിൽ പ്രകാശസംശ്ലേഷണത്തിനാവശ്യമായ പ്രോട്ടീനുകളെ ഉത്പാദിപ്പിക്കുന്നത് ഒച്ചിന്റെ തന്നെ ശരീരത്തിലെ ജീനുകളാണ്. ഒച്ചിന്റെ ശരീരത്തിലെ ഇത്തരം ജീനുകൾ ആൽഗൽ ജീനുകളെ ഉൾക്കൊണ്ട് ഉണ്ടായതാണ്.
ജീവിതഘട്ടം
തിരുത്തുകരണ്ട് ജീവിതഘട്ടങ്ങളാണ് ഈ ജീവിയ്കക്കുള്ളത്. ആൽഗയെ ഭക്ഷിച്ചുജീവിക്കുന്നതിനുമുമ്പുള്ള ജൂവനൈൽ ഘട്ടവും പൂർണവളർച്ചയെത്തിയ ഘട്ടവും. ലാർവയായി ജീവിതം തുടങ്ങുമ്പോൾ ശരീരത്തിൽ ഒരു ഷെൽ പാളിയും സീലിയ നിറഞ്ഞ വെല്ലം എന്ന ഭാഗവുമുണ്ട്. നീന്തുന്നതിനും ആഹാരം സമ്പാദിക്കുന്നതിനും ഇവ സഹായിക്കുന്നു. രൂപാന്തരത്വം പ്രാപിച്ച് ജൂവനൈൽ ജീവികളായാൽ ബ്രൗൺ നിറമായിരിക്കും. ശരീരത്തിന്റെ അടിവശത്ത് (വെൻട്രൽ സൈഡ്) ചുവന്ന നിറപ്പാടുകളുമുണ്ടാകും. തുടർന്നാണ് ഹരിതകണങ്ങളെ ഉള്ളിലാക്കി പ്രകാശസംശ്ലേഷണ പ്രക്രിയയിലേർപ്പെടുക.
അവലംബം
തിരുത്തുക- ↑ "http://eol.org/pages/450768/details". http://eol.org/. Retrieved 03/09/2018.
{{cite web}}
: Check date values in:|access-date=
(help); External link in
(help)|publisher=
and|title=
- ↑ "180503085550". Solar powered sea slugs shed light on search for perpetual green energy. Retrieved 03/09/2018.
{{cite web}}
: Check date values in:|access-date=
(help) - ↑ "ാlysia-and-other-photosynthetic-sea-slugs/". elysia-and-other-photosynthetic-sea-slugs/. http://bioteaching.com/. Archived from the original on 2019-12-21. Retrieved 3 October 2018.
{{cite web}}
: External link in
(help)|publisher=