എലെൻ കരോലിന സോഫിയ കെ
കുടുംബ ജീവിതം, ധർമ്മശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പല വിഷയങ്ങളെക്കുറിച്ചും എഴുതിയിരുന്ന ഒരു സ്വീഡിഷ് ഫെമിനിസ്റ്റ് എഴുത്തുകാരിയാണ് എലെൻ കരോലിന സോഫിയ കെ (Ellen Karolina Sofia Key (Swedish: [kej]) 11 ഡിസംബർ 1849 – 25 ഏപ്രിൽ 1926). ഒരു അഭിഭാഷകൂടിയായ ഇവർ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലും രക്ഷാകർത്ത്വത്തിലുമൂന്നി പ്രവർത്തിച്ചു.
'ബർനെറ്റ് അർഹൺഡ്രഡ്' എന്ന പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയിൽ പ്രശസ്തയായണ് എലെൻ. വിദ്യാഭ്യാസം വിഷയമാക്കിയാണ് ഇവർ ഈ പുസ്തകം എഴുതിയത്. 1909 ൽ ഈ പുസ്തകത്തിന്റെ പരിഭാഷയായ 'ദ സെഞ്ചുറി ഓഫ് ദ ചൈൽഡ്' പുറത്തിറങ്ങി.[1]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Ellen Key എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about എലെൻ കരോലിന സോഫിയ കെ at Internet Archive
- UNESCO paper on Ellen Key Archived 2013-11-05 at the Wayback Machine.
- Ronny Ambjörnsson (2014) Ellen Key and the concept of Bildung Archived 2021-01-27 at the Wayback Machine.