എലിസബത്ത് ഡബ്ല്യു. ക്രാണ്ടാൽ

അമേരിക്കൻ അക്കാദമികും ഗാർഹിക സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയ

ഒരു അമേരിക്കൻ അക്കാദമിക്കും ഗാർഹിക സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്നു എലിസബത്ത് "ലിസ്" വാൾബർട്ട് ക്രാണ്ടാൽ (ജീവിതകാലം, ജനുവരി 18, 1914 - നവംബർ 9, 2005)[2]. അക്കാദമിക് ജീവിതത്തിനിടയിൽ, റോഡ് ഐലൻഡ് സർവകലാശാലയിലെ പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ, കോളേജ് ഓഫ് ഹോം ഇക്കണോമിക്‌സിന്റെ ഡീൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിരുന്നു അവർ. ഗാർഹിക സാമ്പത്തിക മേഖലയിൽ പാഠപുസ്തകങ്ങളും ലേഖനങ്ങളും രചിച്ചു. വിരമിച്ച ശേഷം അവരും ഭർത്താവും മൈനിലെ ബ്രൺ‌സ്വിക്ക് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെ പരിസ്ഥിതിപ്രവർത്തനങ്ങളിലും സ്ത്രീകളുടെ ആവശ്യങ്ങളിലും സജീവമായി. 1996 ൽ മെയിൻ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.

Dr.

എലിസബത്ത് ഡബ്ല്യു. ക്രാണ്ടാൽ
1996 ൽ ക്രാണ്ടാൽ
ജനനംJanuary 18, 1914
മരണംനവംബർ 8, 2005(2005-11-08) (പ്രായം 91)
ദേശീയതയുണൈറ്റഡ് സ്റ്റേറ്റ്സ്
വിദ്യാഭ്യാസംB.S. family economics and resource management, Kansas State University
M.S. family economics and resource management, കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി (1939)[1]
ജീവിതപങ്കാളി(കൾ)റോബർട്ട് ഡാൽട്ടൺ ക്രാണ്ടാൽ
പുരസ്കാരങ്ങൾമെയിൻ വിമൻസ് ഹാൾ ഓഫ് ഫെയിം (1996)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗാർഹിക സാമ്പത്തിക ശാസ്ത്രം
സ്ഥാപനങ്ങൾറോഡ് ഐലൻഡ് സർവകലാശാല

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

കൻസാസിലെ കൊളംബസിൽ സ്റ്റാൻലിയുടെയും എഡ്ന വാൾബെർട്ടിന്റെയും മകളായി എലിസബത്ത് വാൾബർട്ട് ജനിച്ചു. അവർക്ക് നാല് സഹോദരിമാർ ഉണ്ടായിരുന്നു.[2] കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെ സീറ്റ ടൗ ആൽഫയിൽ അംഗമായിരുന്നു[3]. അവർ എം.എസ്. ഫാമിലി ഇക്കണോമിക്സ്, റിസോഴ്സ് മാനേജ്മെൻറ് എന്നിവയിൽ ബിരുദം നേടി. [3] പിന്നീട് 1958 ൽ ബോസ്റ്റൺ സർവ്വകലാശാലയിൽ സാമൂഹ്യശാസ്ത്രത്തിൽ അവർ ഡോക്ടർ ഓഫ് എജ്യൂക്കേഷൻ ( ഡി.എഡ്) നേടി.[2][4]

പരിസ്ഥിതി, വനിതാ അവകാശ പ്രവർത്തക

തിരുത്തുക

വിരമിച്ച ശേഷം അവരും ഭർത്താവും 1979 ൽ മൈനിലെ ബ്രൺ‌സ്വിക്ക് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെ അവർ പാരിസ്ഥിതിക കാരണങ്ങളിൽ സജീവമായി. ബ്രൺ‌സ്വിക്ക് റീസൈക്ലിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷത വഹിച്ചു. കൂടാതെ കർബ്സൈഡ് റീസൈക്ലിംഗും അപകടകരമായ ഗാർഹിക മാലിന്യ ശേഖരണവും പ്രോത്സാഹിപ്പിച്ചു.[2][5]

സ്ത്രീകളുടെ ലക്ഷ്യങ്ങൾക്കായി അവർ തന്റെ പരിശ്രമങ്ങളും സമർപ്പിച്ചു. അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി വുമൺ, സംസ്ഥാന, പ്രാദേശിക, ദേശീയ തലങ്ങളിൽ അവർ നേതൃപാടവങ്ങൾ ഏറ്റെടുത്തു. [2]1993 മുതൽ 1995 വരെ AAUW- ന്റെ ലീഗൽ അഡ്വക്കസി ഫണ്ടിന്റെ സംസ്ഥാന മധ്യസ്ഥകാര്യവാഹിയായിരുന്നു അവർ. ഉന്നത പഠന സ്ഥാപനങ്ങളിൽ ലിംഗ വിവേചനം സംബന്ധിച്ച കേസുകൾക്കായി അവർ വാദിച്ചു. ഭവന നിർമ്മാണം, വായ്പ, തൊഴിൽ, പൊതു സേവനങ്ങൾ എന്നിവയിൽ സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, സ്വവർഗ്ഗാനുരാഗികൾ, ലെസ്ബിയൻ എന്നിവരോടുള്ള വിവേചനത്തെ ചെറുക്കുന്നതിന് AAUW, മെയ്ൻ ഹോം ഇക്കണോമിക്സ് അസോസിയേഷൻ എന്നിവയുടെ നിയമനിർമ്മാണ ചെയർ ആയിരുന്നു. [5] അവർ വനിതാ വോട്ടർമാരുടെ ലീഗിലെ ബ്രൺസ്‌വിക് ചാപ്റ്ററിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും[6]മെയ്ൻ വിമൻസ് ലോബി, നാഷണൽ ഓർഗനൈസേഷൻ ഫോർ വുമൺ, ഫാമിലി പ്ലാനിംഗ് അസോസിയേഷൻ എന്നിവയിലെ അംഗവുമായിരുന്നു.[2]സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കും രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടികൾക്കും വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന കൗമാരക്കാരുടെ മാതാപിതാക്കൾക്കുള്ള ഇൻ-സ്ക്കൂൾ ശിശു പരിപാലനത്തിനുമായി അവർ സംസ്ഥാന, ഫെഡറൽ തലങ്ങളിൽ കൂടിയാലോചന നടത്തി. [5]തുല്യാവകാശ ഭേദഗതിക്കായി പ്രചാരണം നടത്തിയ അവർ വാഷിംഗ്ടണിലെ ആദ്യത്തെ വനിതാ മാർച്ചിൽ ചേർന്നു.[5]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mercury എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 2.3 2.4 2.5 "Elizabeth Walbert Crandall". Portland Press Herald. 13 November 2015. Retrieved 15 June 2016.
  3. 3.0 3.1 Royal Purple. Kansas State University. 1934. p. 232.
  4. HUB. Boston University. 1958. p. 181. Retrieved 15 June 2016.
  5. 5.0 5.1 5.2 5.3 "Maine Women's Hall of Fame – Honorees: Elizabeth (Liz) W. Crandall". University of Maine at Augusta. 2016. Archived from the original on 6 March 2016. Retrieved 15 June 2016.
  6. "League of Women Voters to meet". Bangor Daily News. 2 May 1984. p. 26.