എലിസബത്ത് ഗാരെറ്റ് ആൻഡേഴ്സൻ

എലിസബത്ത് ഗാരെറ്റ് ആൻഡേഴ്സൻ (9 ജൂൺ1836 – 17 ഡിസംബർ1917) ഇംഗ്ലീഷ് വൈദ്യശാസ്ത്രജ്ഞയും വോട്ടവകാശത്തിനുവേണ്ടി പോരാടിയ വനിതയുമായിരുന്നു. ബ്രിട്ടനിൽ വൈദ്യശാസ്ത്രജ്ഞയായും സർജനായും യോഗ്യതനേടുന്ന ആദ്യവനിതയും ആയിരുന്നു.[1] ആൻഡേഴ്സൻ വനിതാ ഹോസ്പിറ്റൽ സ്റ്റാഫിന്റെ ആദ്യ സഹസ്ഥാപികയും, ബ്രിട്ടീഷ് മെഡിക്കൽ സ്ക്കൂളിലെ ആദ്യത്തെ അദ്ധ്യക്ഷയും, ഫ്രാൻസിലെ ആദ്യത്തെ വനിതാ ഡോക്ടറും, ബ്രിട്ടനിലെ സ്ക്കൂൾ ബോർഡിൽ തരഞ്ഞെടുത്ത ആദ്യ വനിതാംഗവും, ആൽഡെബെർഗിലെ മേയറും, ബ്രിട്ടനിലെ മജിസ്ട്രേറ്റും ആയിരുന്നു.

എലിസബത്ത് ഗാരെറ്റ് ആൻഡേഴ്സൻ
A portrait of Garrett Anderson circa 1900, by John Singer Sargent
ജനനം
Elizabeth Garrett

(1836-06-09)9 ജൂൺ 1836
Whitechapel, London, England
മരണം17 ഡിസംബർ 1917(1917-12-17) (പ്രായം 81)
Aldeburgh, Suffolk, England
വിദ്യാഭ്യാസംStudied privately with physicians in London hospitals
Society of Apothecaries
അറിയപ്പെടുന്നത്First woman to gain a medical qualification in Britain
Creating a medical school for women
ബന്ധുക്കൾJames Anderson (husband)
Louisa Garrett Anderson (daughter)
Alan Garrett Anderson (son)
Millicent Garrett Fawcett (sister)
Newson Garrett (father)
Medical career
ProfessionPhysician
InstitutionsNew Hospital for Women
London School of Medicine for Women
Her parents, Newson and Louisa Garrett in their old age; from What I Remember by Millicent Garrett Fawcett

മുൻകാലജീവിതം

തിരുത്തുക

1836 ജൂൺ 9 ന് ലണ്ടനിലെ വൈറ്റ് ചാപെലിൽ സഫ്ലോക്കിലെ ലീൻസ്റ്റണിലുള്ള ന്യൂസൺ ഗാരെറ്റിന്റെയും (1812–1893) ലണ്ടനിലെ ലൂയിസ നീ ഡണൽന്റെയും (1813–1903)11 മക്കളിൽ രണ്ടാമത്തെ പുത്രിയായി ജനിച്ചു.[2][3]പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഗാരെറ്റിന്റെ പൂർവികർ ഈസ്റ്റ് സഫ്ലോക്കിലെ ഇരുമ്പുജോലിക്കാരായിരുന്നു.[4]മൂന്നു മക്കളിൽ ഇളയവനായിരുന്നു ന്യൂസൺ. അക്കാദമികമായി പിന്നിലായിരുന്നു. എന്നിരുന്നാലും കുടുംബത്തിന്റെ സംരംഭക മനോഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ലീൻസ്റ്റൺ പട്ടണത്തിന് വളരെക്കുറച്ച് മാത്രമേനൽകാൻ കഴിയുകയുള്ളൂവെന്ന് മനസ്സിലാക്കിയ ന്യൂസൺ ലീൻസ്റ്റൺ ഉപേക്ഷിച്ച് ലണ്ടനിലേക്ക് പോയി. അവിടെവെച്ച് അദ്ദേഹം സഹോദരൻറെ ഭാര്യാ സഹോദരി സഫ്ലോക്ക് വംശത്തിലെ ഒരു സത്രസൂക്ഷിപ്പുകാരന്റെ മകളായ ലൂയിസ ഡണ്ണെലുമായി പ്രണയത്തിലായി. വിവാഹശേഷം, ദമ്പതികൾ വൈറ്റ് ചാപ്പലിലെ 1 കോമേഴ്സ്യൽ റോഡിലെ പലിശയ്ക്ക് പണം കടം കൊടുക്കുന്ന കടയിൽ താമസിച്ചു.

 
Garrett before the Faculty of Medicine, Paris
 
Caricature of Garrett Anderson published in 1872
 
Garrett Anderson circa 1889
 
Garrett Anderson as mayor of Aldeburgh, November 1908
 
Garrett Anderson with Emmeline Pankhurst on Black Friday, 18 November 1910
 
Garrett Anderson
 
The Garrett Anderson Centre, Ipswich Hospital
  1. Frances Hoggan preceded her as the first British woman to qualify in Europe, having qualified in Switzerland.
  2. Manton, p. 20
  3. Ogilvie, Marilyn Bailey (1986). Women in science : antiquity through the nineteenth century : a biographical dictionary with annotated bibliography (3. print. ed.). Cambridge, Mass.: MIT Press. ISBN 0-262-15031-X.
  4. Manton, p. 17

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക