നോബൽ സമ്മാന ജേതാവായ ഒരു ഗവേഷകനാണ് എറിക് ബെറ്റ്സിഗ് (ജ: ജനു 13 1960). അമേരിക്കയിലെ ജനേലിയ ഫാം റിസർച്ച് കാമ്പസിലെ ഗവേഷകനാണ് ഇദ്ദേഹം. ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന്, സ്റ്റെഫാൻ ഹെയ്ൽ, വില്ല്യം ഇ. മോണർ എന്നിവർക്കൊപ്പം 2014ലെ രസതന്ത്രത്തിനുള്ള നൊബൽ ലഭിച്ചു.[1][2]. സാധാരണ സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന വിധത്തിൽ ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പി വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌ക്കാരം.

എറിക് ബെറ്റ്സിഗ്
ജനനം (1960-01-13) 13 ജനുവരി 1960  (64 വയസ്സ്)
കലാലയംകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
കോർണൽ സർവ്വകലാശാല
തൊഴിൽഫിസിസിസ്റ്റ്
അറിയപ്പെടുന്നത്നാനോസ്കോപ്പി, ഫ്ലൂറൊസൻസ് മൈക്രൊസ്കോപ്പി
പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള നോബൽ സമ്മാനം (2014)
ശാസ്ത്രീയ ജീവിതം
പ്രബന്ധംനിയർ-ഫീൽഡ് സ്കാനിങ് ഒപ്റ്റിക്കൽ മൈക്രോസ്കോപ്പി (1988)
വെബ്സൈറ്റ്എറിക് ബെറ്റ്സിഗ്, പി.എച്ച്.ഡി.

സാധാരണ സൂക്ഷ്മദർശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്ലൂറസെന്റ് തന്മാത്രകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പി വഴി 200 നാനോമീറ്ററിലും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന ഒരു കണ്ടുപിടിത്തമാണ് ഇത്.

ഗവേഷണങ്ങൾ

തിരുത്തുക

കോർണൽ സർവ്വകലാാലയിൽ നിന്നു ഉന്നതപഠനം പൂർത്തിയാക്കിയ ബെറ്റ്സിഗ് ന്യുജഴ്സിയിലെ എടി&ടി ബെൽ ലാബോട്ടറീസിലാണ് ആദ്യകാല ഗവേഷണം ആരംഭിച്ചത്. Near Field Microscopy എന്ന മേഖലയിലായിരുന്നു ബെറ്റ്സിഗിന്ന് അഭിരുചി. നിരീക്ഷണ വസ്തുവിൽ നിന്ന് ഏതാനും നാനോമീറ്ററുകളകലത്തിൽ സ്ഥാപിച്ചിട്ടുളള സൂചിത്തലപ്പിൽ നിന്നാണ് പ്രകാശപ്രസരം ഉണ്ടാകുന്നത്. അബേയുടെ ഡിഫ്രാക്ഷൻ പരിധിയെ മറികടക്കാനായെങ്കിലും ഒരൊറ്റ തന്മാത്രയിൽ നിന്നുളള ഫ്ലൂറസൻസ് നിരീക്ഷിക്കാനായെങ്കിലും ഈ പരീക്ഷണ സമ്പ്രദായത്തിന് മറ്റു പല പോരായ്മകളും ഉണ്ടായിരുന്നു, പ്രത്യേകിച്ച് നിരീക്ഷണം പദാർത്ഥത്തിന്റെ ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിന്നു. ഒരു പദാർഥത്തിലെ പലതരം തന്മാത്രകൾ പലനിറങ്ങളിൽ ഫ്ലുറെസ് ചെയ്യുകയാണെങ്കിൽ അവയെ വേർതിരിച്ചു കാണാനായേക്കും എന്ന് ബെറ്റ്സിഗ് സങ്കല്പിച്ചു. ഓരോ നിറങ്ങളായി നിരീക്ഷിച്ചശേഷം എല്ലാ ഇമേജുകളും കൂട്ടിയോജിപ്പിച്ചാൽ സമഗ്രമായ ചിത്രം ലഭ്യമാകും. പക്ഷേ തന്മാത്രകളുമായി കോർത്തിണക്കാൻ അത്തരം ഫ്ലുറസൻസ് ടാഗുകൾ ബഹുവർണങ്ങളിൽ ലഭ്യമായിരുന്നില്ല. ബെറ്റ്സിഗ് തന്റെ ആശയങ്ങളെ ശാസ്ത്രലോകത്തിനു മുമ്പായി സമർപ്പിച്ചു.[3]

അനേകം വർൽങ്ങൾക്കുശേഷം യാദൃഛികമായാണ് ഇച്ഛാനുസാരം ഉത്തേജിപ്പിക്കുകയും നിരുത്തേജിപ്പിക്കുകയും ചെയ്യാവുന്ന ഫ്ലൂറസൻറ് പ്രോട്ടീനുകൾ ബെറ്റ്സിഗിന്റെ ശ്രദ്ധയിൽ പെട്ടത്. പല ഇടവേളകളിലായി പ്രോട്ടീനുകളെ ഉത്തേജിപ്പിക്കുക വഴി അവയെ തനിത്തനിയെ കാണാനാകുമെന്ന് ബെറ്റ്സിഗും സഹഗവേഷകരും കണ്ടെത്തി.[4]

  1. "Eric Betzig, PhD". hhmi.org. Howard Hughes Medical Institute. Retrieved 2014-10-08.
  2. "Eric Betzig Wins 2014 Nobel Prize in Chemistry". HHMI News. hhmi.org. 2014-10-08. Retrieved 2014-10-08.
  3. Proposed method for molecular optical imaging by Betzig [പ്രവർത്തിക്കാത്ത കണ്ണി]
  4. Imaging Intracellular Fluorescent Proteins at Nanometer Resolution
"https://ml.wikipedia.org/w/index.php?title=എറിക്_ബെറ്റ്സിഗ്&oldid=4099045" എന്ന താളിൽനിന്ന് ശേഖരിച്ചത്