എറിക് എറിക്സൺ
ലോകപ്രശസ്തനായ മനഃശാസ്ത്രജ്ഞനായിരുന്നു Erik Homberger Erikson എറിക് എറിക്സൺ (ജനനം Erik Salomonsen; 15 ജൂൺ 1902 – 12 മേയ്1994) ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ 1902 ൽ ജനനം. ആദ്യകാലങ്ങളിൽ ചിത്രകാരനായി വിയന്നയിൽ തങ്ങിയ എറിക്സൺ അന്നാ ഫ്രോയിഡിനെ കണ്ടുമുട്ടിയതു വഴിത്തിരിവായി.സൈക്കോ അനലിറ്റിക്കൽ സൊസൈറ്റിയുടെ സാക്ഷ്യപത്രം നേടിയ എറിക്സൺ മാനസികാപഗ്രഥന ചികിത്സ തുടർന്നു. അമേരിക്കയിലേയ്ക്ക് കുടിയേറിയ എറിക് അടിസ്ഥാന ബിരുദം ഇല്ലാതിരുന്നിട്ടു കൂടി പ്രശസ്തമായ ഹാർവാർഡ്, കാലിഫോണിയ സർവ്വകലാശാല, യേൽ സർവ്വകലാശാല എന്നിവടങ്ങളിൽ പ്രൊഫസർ ആയി ജോലി ചെയ്തു. [8]. 2002 ൽ മനശാസ്ത്ര പ്രസിദ്ധീകരണമായ റിവ്യൂ ഓഫ് സൈക്കോളജിയിൽ നടന്ന ഒരു കണക്കെടുപ്പിൽ എറിക്സൻ ഇരുപതാം നൂറ്റാണ്ടിൽ, ലോകത്തിലെ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള 12-ആമത്തെ മനഃശാസ്ത്രനായി രേഖപ്പെടുത്തിയിരിക്കുന്നു. [9] വ്യക്തിത്വ പ്രതിസന്ധിയെക്കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണങ്ങളും തത്ത്വങ്ങളുമാണ് എറിക്സണെ ഏറ്റവും പ്രശസ്തനാക്കിയത്.
Erik Erikson | |
---|---|
ജനനം | Erik Salomonsen 15 ജൂൺ 1902 |
മരണം | 12 മേയ് 1994 | (പ്രായം 91)
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ |
|
പുരസ്കാരങ്ങൾ |
|
Academic background | |
Influences | |
Academic work | |
Discipline | Psychology |
Sub discipline | |
Institutions | |
Notable students | Richard Sennett |
Notable works |
|
Notable ideas | Theory on psychological development |
Influenced |
ജീവിതരേഖ
തിരുത്തുകബാല്യം
തിരുത്തുകഡെന്മാർക്കിലെ ഒരു ഉയർന്ന ജൂത തറവാട്ടിലെ അംഗമാണ് എറിക്കിന്റെ അമ്മ കാഴ്ല അബ്രാഹ്ംസെൻ. അച്ഛൻ വാൽഡെമാർ ഇസിദോർ സലോമോൻസൻ ഒരു ഓഹരിവ്യാപാരി ആയിരുന്നു. എറിക്കിനെ ഗർഭം ധരിക്കുന്ന സമയത്ത് സലോമോൻസർ ഡെന്മാർകിൽ ഇല്ലായിരുന്നു. അവിഹിത ബന്ധത്തിൽ ഗർഭിണിയായ ഉടനെ കാഴ്ല ജർമനിയിലെ ഫ്രാങ്കഫർട്ടിലേക്ക് രക്ഷപ്പെടുകയും അവിടെ വച്ച് 1902 ജൂൺ 15 നു എറിക്കിന്റെ പ്രസവിക്കുകയും ചെയ്തു. ഏറിക് സലോമോൻസെൻ എന്നാണ് ജനനരേഖകളിൽ കൊടുത്തിരിക്കുന്നത്. എറിക്കിന്റെ യഥാർത്ഥ അച്ഛൻ ജൂതനല്ല എന്നല്ലാതെ മറ്റു രേഖകൾ പ്രസിദ്ധമാക്കിയിട്ടില്ല..[8]
എറിക്കിന്റെ ജനനശേഷം കാഴ്ല നർസിങ്ങ് പരിശീലനം നേടുകയും കാൾശ്രൂഹെ എന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയും ചെയ്തു. അവർ പിന്നീട് എറിക്കിനെ നോക്കിയിരുന്ന വിദഗ്ദ്ധനയായ തിയോഡോർ ഹോംബെർഗർ എന്ന ജൂതഭിഷഗ്വരനെ വിവാഹം കഴിച്ചു. അല്പം മുതിരുന്നതു വരെ എറിക്കിന്റെ വളർത്തച്ഛനായ തിയോഡോർ താൻ തന്നെയാണ് എറിക്കിന്റെ അച്ഛൻ എന്നാണ് അവനോട് പറഞ്ഞിരുന്നത്. [8] അദ്ദേഹം 1908 ൽ എറിക് സലോമോൻസെൻ എന്ന പേരു മാറ്റി എറിക് ഹോംബെർഗർ എന്ന പേരു നൽകുകയും എറിക്കിനെ ഔദ്യോഗികമായി ദത്തു പുത്രനായി സ്വീകരിക്കയും ചെയ്തു.ref>"Erik H. Erikson". Sweet Briar, Virginia: Sweet Briar College. Archived from the original on 15 മേയ് 2013. Retrieved 30 ഓഗസ്റ്റ് 2013.</ref
കൃതികൾ
തിരുത്തുക- Childhood and Society (1950)
- Young Man Luther: A Study in Psychoanalysis and History (1958)
- Insight and Responsibility (1964)
- Identity: Youth and Crisis (1968)
- Gandhi's Truth: On the Origins of Militant Nonviolence (1969)
- Life History and the Historical Moment (1975) Adulthood (edited book, 1978)
- Vital Involvement in Old Age (with J. M. Erikson and H. Kivnick, 1986)
- The Life Cycle Completed (with J. M. Erikson, 1987)
- ↑ 1.0 1.1 "Erik Erikson, 91, Psychoanalyst Who Reshaped Views of Human Growth, Dies". The New York Times. 13 March 1994. Retrieved 19 October 2017.
- ↑ 2.0 2.1 Burston 2007, പുറം. 93.
- ↑ Stevens 2008, പുറം. 109.
- ↑ McLeod, Saul (2017) [2008]. "Erik Erikson". Simply Psychology. Retrieved 20 October 2017.
- ↑ Heathcoate 2010, പുറം. 257.
- ↑ Eckenfels 2008, പുറം. vii.
- ↑ Ireland, Corydon (17 October 2013). "Howard Gardner: 'A Blessing of Influences'". Harvard Gazette. Cambridge, Massachusetts: Harvard University. Retrieved 20 October 2017.
- ↑ 8.0 8.1 8.2 "Erik Erikson". Encyclopedia. 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Haggbloom et al. 2002.