എരിശ്ശേരി

(എരിശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പ്രചാരമുള്ള ഒരു കറിയാണ്‌ എരിശേരി. ചിലയിടങ്ങളിൽ എലിശ്ശേരി എന്നും പറയുന്നു. സാധാരണയായി സദ്യകളിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ എവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം. നാളികേരം അരച്ചതാണ് ഇതിലെ പ്രധാന ചേരുവ.

എരിശ്ശേരി

ചേരുവകൾ

തിരുത്തുക

പാകം ചെയ്യുന്ന വിധം

തിരുത്തുക
 
മത്തങ്ങാ വൻപയർ എരിശ്ശേരി

കഷണങ്ങളാക്കിയ പ്രധാന കഷണം അല്പം മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക. തേങ്ങ മുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. അരച്ച മിശ്രിതവും ഉപ്പും കറിവേപ്പിലയും വേവിച്ചു വച്ചിരിക്കുന്ന ചേരുവയിലേക്കിട്ട് നന്നായി ഇളക്കുക. വെളിച്ചെണ്ണയിൽ കടുക് , തേങ്ങ എന്നിവ വറുത്ത് ചുവന്ന മുളകും ചേർത്ത് കറിയിലേക്കൊഴിക്കുക.
(കുറിപ്പ്: വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണം).[1]

  1. "Vishu Sadya Recipes". Archived from the original on 2019-04-11.
"https://ml.wikipedia.org/w/index.php?title=എരിശ്ശേരി&oldid=4119209" എന്ന താളിൽനിന്ന് ശേഖരിച്ചത്