2001 ൽ അബ്ബാസ് കിയാരൊസ്തമി സംവിധാനം ചെയ്ത ഇറാനിയൻ ഡോക്യുമെന്ററി ചിത്രമാണ് എബിസി ആഫ്രിക്ക. 2001 ലെ കാൻ ചലച്ചിത്രോത്സവത്തിലെ മത്സരേതര ഇനത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1]

എബിസി ആഫ്രിക്ക
സംവിധാനംഅബ്ബാസ് കിയാരൊസ്തമി
റിലീസിങ് തീയതി2001
രാജ്യംഇറാൻ
ഭാഷപേർഷ്യൻ
സമയദൈർഘ്യം84 മിനിറ്റ്

ഐക്യ രാഷ്ട്ര സംഘടനയുടെ ക്ഷണ പ്രകാരം ഉഗാണ്ടയിലെ സ്ത്രീകളുടെ അനാഥ ശിശുക്കളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ പഠിക്കാനെത്തിയ കിരിയോസ്തമി ചിത്രീകരണ ലൊക്കേഷനുകളുടെ അന്വേഷണത്തിനിടെയാണ് ഡിജിറ്റൽ വീഡിയോയിൽ  ഇതിലെ രംഗങ്ങളാകെ പകർത്തിയത്. എയിഡ്സിനാലും യുദ്ധത്താലും അനാഥരാക്കപ്പെട്ട ഇരുപത് ലക്ഷത്തോളം കുഞ്ഞുങ്ങളുടെ പ്രത്യാശ പകർത്തുന്നതിൽ കിരയോസ്തമി, ഈ ചിത്രത്തിൽ ഒരളവു വരെ വിജയിച്ചിരിക്കുന്നു.

  1. "Festival de Cannes: ABC Africa". festival-cannes.com. Archived from the original on 2012-06-12. Retrieved 2009-10-24.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എബിസി_ആഫ്രിക്ക&oldid=3948779" എന്ന താളിൽനിന്ന് ശേഖരിച്ചത്