പൗരസ്ത്യപൈതൃക ഗവേഷകനും ബ്രിട്ടീഷ് ഇന്ത്യയിലെ ഉയർന്ന സിവിൽ ഉദ്യോഗസ്ഥനുമായിരുന്നു എഫ്. ഇ. പർഗിറ്റർ. ( ഫ്രെഡറിക് ഈഡൻ പർഗിറ്റർ -ജ: 1852 - 18 ഫെബ്:1927) ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ചതിനെത്തുടർന്നു 1875 ൽ ആണ് അദ്ദേഹം ഇന്ത്യയിൽ സേവനത്തിനെത്തിയത്. 1875 മുതൽ 1906 വരെ അദ്ദേഹം ഇന്ത്യയിൽ സേവനം അനുഷ്ഠിച്ചിരുന്നു. കൽക്കത്ത ഹൈക്കോടതിയിലെ ഒരു ന്യായാധിപനായും ഉയർത്തപ്പെട്ട പർഗിറ്റർ 1906 ൽ സേവനത്തിൽ നിന്നും സ്വയം വിരമിച്ച് സ്വദേശത്തേയ്ക്കു മടങ്ങുകയായിരുന്നു.

ചരിത്രപഠനരംഗത്ത്തിരുത്തുക

ചന്ദ്രഗുപ്തമൗര്യന്റെ കാലഘട്ടത്തെയും അക്കാലത്തെ സാമൂഹ്യജീവിതത്തെയും കുറിച്ച് അദ്ദേഹം ആധികാരികമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.[1]

ഗ്രന്ഥങ്ങൾതിരുത്തുക

1. A Revenue History of the Sundarbans from 1870 to 1920. Calcutta: Bengal Board of Revenue, 1920. 2. The Markandeya-Puranam Sanskrit Text English Translation with Notes and Index of Verses. Edited by Shastri K.L. Joshi; Translated by Pargiter, F. Eden. 3. Ancient Indian Historical Tradition. London, Oxford University Press, 1922. 4. A Revenue History of the Sundarbans from 1765 to 1870. Calcutta: Bengal Board of Revenue, 1935.[2]

അവലംബംതിരുത്തുക

  1. "F. E. Pargiter".
  2. https://www.britishmuseum.org/research/search_the_collection_database/term_details.aspx?bioId=138108
"https://ml.wikipedia.org/w/index.php?title=എഫ്_._ഇ._പർഗിറ്റർ&oldid=2425100" എന്ന താളിൽനിന്ന് ശേഖരിച്ചത്