എപ്പിസ്കോപ്പൽ സഭകൾ

(എപ്പിസ്കോപ്പസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എപ്പിസ്കോപ്പന്മാർ അപ്പോസ്തോല സ്ഥാനത്തിരുന്ന് നയിക്കുന്ന ക്രൈസ്തവസഭകളെ എപ്പിസ്കോപ്പൽ സഭകൾ എന്നറിയപ്പെടുന്നു. എപ്പിസ്കോപ്പന്മാരുടെ കൈവെയ്പ്പിലൂടെ അപ്പോസ്തലിക പിന്തുടർച്ച നില നിൽക്കുന്നു എന്ന് ഈ സഭകൾ വിശ്വസിക്കുന്നു.

കേരളത്തിൽ ബിഷപ്പ്(എപ്പിസ്ക്കോപ്പാ അഥവാ മെത്രാൻ) സ്ഥാനം ഉള്ള സഭകളായ കത്തോലിക്കാ സഭകൾ,ഓർത്തഡോൿസ്‌-യാക്കോബായ സഭകൾ, മാർത്തോമ്മാ സഭ, സി.എസ്.ഐ, തൊഴിയൂർ സഭ, കൽദായ സഭ തുടങ്ങിയവ എല്ലാം എപ്പിസ്കോപ്പൽ സഭകളാണ്.

ചില എപ്പിസ്കോപ്പൽ സഭകൾ അവരുടെ ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു.ഈ സുന്നഹദോസുകളാണ് വിശ്വാസം,ശിക്ഷണം,പട്ടത്വം തുടങ്ങിയവയിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത്.

"https://ml.wikipedia.org/w/index.php?title=എപ്പിസ്കോപ്പൽ_സഭകൾ&oldid=1687572" എന്ന താളിൽനിന്ന് ശേഖരിച്ചത്