ജി. ജനാർദ്ദനക്കുറുപ്പ് രചിച്ച ഗ്രന്ഥമാണ് എന്റെ ജീവിതം. 2006-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

എന്റെ ജീവിതം
Cover
പുറംചട്ട
കർത്താവ്ജി. ജനാർദ്ദനക്കുറുപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
2006 ഏപ്രിൽ 22
ഏടുകൾ560

ഉള്ളടക്കം

തിരുത്തുക

കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെയും പുരോഗമന കലാപ്രസ്ഥാനത്തിന്റെയും വളർച്ച; അഭിഭാഷകൻ, സംഘാടകൻ, രാഷ്‌ട്രീയപ്രവർത്തകൻ, നടൻ, തുടങ്ങി വിവിധ മേഖലകളിൽ തന്റെ അനുഭവങ്ങൾ; പട്ടം താണുപിളള, കുമ്പളത്തു ശങ്കുപിളള, സി.കേശവൻ, ടി.എം.വർഗീസ്‌, മന്നത്തു പത്മനാഭൻ, മത്തായി മാഞ്ഞൂരാൻ, ഇ.കെ.ജി, ഇ.എം.എസ്‌, ബേബി ജോൺ, ശ്രീകണ്‌ഠൻനായർ, ചങ്ങമ്പുഴ, മുണ്ടശ്ശേരി, തോപ്പിൽഭാസി, ദേവരാജൻ, കെ.പി.എ.സി തുടങ്ങി വിവിധ വ്യക്തികളും പ്രസ്ഥാനങ്ങളുമായി തനിക്കുണ്ടായിരുന്ന ബന്ധം; അഭിഭാഷകൻ എന്ന നിലയ്ക്കുള്ള അനുഭവങ്ങൾ എന്നിവയൊക്കെ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട് [3].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-29.
"https://ml.wikipedia.org/w/index.php?title=എന്റെ_ജീവിതം&oldid=3626182" എന്ന താളിൽനിന്ന് ശേഖരിച്ചത്