എന്നെഡി പീഠഭൂമി
എന്നെഡി പീഠഭൂമി, ഛാഡിനു വടക്കുകിഴക്കായി എന്നെഡി മേഖലയിൽ സഹാറാ മരുഭൂമിയുടെ മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്നഒരു മണൽക്കൽ ഭിത്തിയാണ്. എല്ലാ വശങ്ങളും മണൽക്കാടുകളാൽ ചുറ്റപ്പെട്ട ഇത് എന്നെഡിയുടെ ആഴമുള്ള താഴ്വരകളിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു. ഏകദേശം 60,000 ചതുരശ്ര കിലോമീറ്റർ (23,000 ചതുരശ്ര മൈൽ) പ്രാദേശക വിസ്തീർണ്ണമുള്ള എന്നെഡി പീഠഭൂമിയിലെ ഏറ്റവും ഉയരമുള്ള ഭാഗം സമുദ്രനിരപ്പിൽ നിന്ന് 1,450 മീറ്റർ (4,760 അടി) ഉയരത്തിലാണ്.[2] സാർത്ഥവാഹകസംഘങ്ങൾ മാത്രമാണ് ഇതിനു കുറുകേ കടന്നു പോകാറുളളതെന്നതിനാൽ ഇത് ബഹുവിധ സ്വാധീനങ്ങൾക്കു വിധേയമായ പ്രദേശമാണ്. ഗോപുരങ്ങൾ, തൂണുകൾ, പാലങ്ങൾ, കമാനങ്ങൾ തുടങ്ങിയ രീതിയിലുള്ള എടുപ്പുകളാണ് ഇവിടുത്തെ സാധാരണയായി കാണപ്പെടുന്ന ഭൂപ്രകൃതി. ഇത് വിനോദസഞ്ചാരികളെ അത്യധികം ആകർഷിക്കുന്ന പ്രദേശമാണ്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഛാഡ് [1] |
Area | 2,441,200, 777,800 ഹെ (2.6277×1011, 8.372×1010 sq ft) |
മാനദണ്ഡം | iii, vii, ix |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1475 1475 |
നിർദ്ദേശാങ്കം | 17°N 23°E / 17°N 23°E |
രേഖപ്പെടുത്തിയത് | 2016 (40th വിഭാഗം) |
ഈ പീഠഭൂമിയിൽ ജീവജാലങ്ങളുടെ സമൃദ്ധമായ ഒരു ശേഖരവുമുണ്ട്. ഇതിൽ സമൃദ്ധമായി മഴ ലഭിച്ചിരുന്ന ഒരു കാലത്ത് (Neolithic Subpluvial) സഹാറ മരുഭൂമിയിലാകെ കാണപ്പെട്ടിരുന്ന മരുഭൂ മുതലകളും ഉൾപ്പെടുന്നു.ഈ മുതലവർഗ്ഗങ്ങളുടെ ശ്രദ്ധേയത അവരുടെ ഒറ്റപ്പെട്ട നിലനിൽപ്പിനാൽ രൂപാന്തരം പ്രാപിച്ച ഹ്രസ്വകായത്വമാണ്. ഇത് അവയെ അസാധാരണമാക്കുന്നു. ഇവയിൽ ശേഷിച്ച മുതലകൾ മൌറിറ്റാനിയ, അൾജീരിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു) പ്രദേശത്തെ നദിയിലെ മലയിടുക്കുകളിലുൾപ്പെടുന്ന ഏതാനും ചില കുളങ്ങളിൽ മാത്രമായി വംശനാശഭീഷണി നേരിടുന്ന ഇവ അതിജീവനം ചെയ്യുന്നു, ഉദാഹരണമായി "ഗ്വെൽറ്റ ഡി ആർച്ചീ". പടിഞ്ഞാറൻ ആഫ്രിക്കൻ ഉപജാതികളിൽപ്പെട്ട സഹാറയിലെ അവസാന സിംഹങ്ങൾ അവ കുറ്റിയറ്റുപോകുന്നതുവരെ ഇവിടെ നിലനിന്നിരുന്നു; അവസാനത്തെ സിംഹത്തെ 1940 കളിലാണ് കണ്ടെത്തിയത്. അതിജീവനശേഷിയുള്ള ഏതാനും സിമിറ്റാർ ഓറിക്സുകൾ മരുഭൂമിയുടെ വന്യതയിലെവിടെയെങ്കിലും ജീവിക്കുന്നുണ്ടാകാം. അതുപോലെതന്നെ എന്നെഡി പീഠഭൂമിയിലെ വിദൂര പ്രദേശങ്ങളിൽ അന്യനിന്നുപോകാൻ സാദ്ധ്യതയുള്ള സുഡാൻ ചീറ്റകളെ കണ്ടെത്തിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Geographic Names Server. 11 ജൂൺ 2018 https://geonames.nga.mil/geon-ags/rest/services/RESEARCH/GIS_OUTPUT/MapServer/0/query?outFields=*&where=ufi+%3D+-1094273.
{{cite web}}
: Missing or empty|title=
(help) - ↑ Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. pp. 137. ISBN 0-89577-087-3.