നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977)[1][2]. 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ൽ റോയൽ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു.

എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ്
ജനനം
എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ്

(1889-11-30)30 നവംബർ 1889
ഹാംസ്റ്റെഡ്, ലണ്ടൻ, ഇംഗ്ലണ്ട്
മരണം4 ഓഗസ്റ്റ് 1977(1977-08-04) (പ്രായം 87)
കേംബ്രിഡ്ജ്
ദേശീയതയുണൈറ്റഡ് കിങ്ഡം
കലാലയംകേംബ്രിഡ്ജ് സർവകലാശാല
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഇലക്ട്രോഫിസിയോളജി
സ്ഥാപനങ്ങൾകേംബ്രിഡ്ജ് സർവകലാശാല

1937 മുതൽ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. കേംബ്രിഡ്ജ് സർവകലാശാലയുടെ വൈസ് ചാൻസലർ (195759) ചാൻസലർ (196875) റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. 1977-ൽ ഇദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
 • ബാലിമെഡൽ (ശാസ്ത്രസംഭാവനകൾ -1929)
 • നോബൽ സമ്മാനം (മസ്തിഷ്ക-നാഡീവ്യൂഹ പഠനം - 1932)
 • റോയൽ മെഡൽ (1934)
 • ഓർഡർ ഒഫ് മെരിറ്റ് (1942)
 • പ്രഭുസ്ഥാനം (1955)

ചില പ്രധാന കൃതികൾ:-

 • ദി ബേസിസ് ഒഫ് സെൻസേഷൻ (The Basis of Sensation - 1928)
 • ദി മെക്കാനിസം ഒഫ് നെർവസ് ആക്ഷൻ (The Mechanism of nervous action-1932),
 • ദി ഫിസിക്കൽ ബേസിസ് ഒഫ് പെഴ്സപ്ഷൻ (The Physical Basis of Perception-1947)
 1. GRO Register of Births: DEC 1889 1a 650 HAMPSTEAD - Edgar Douglas Adrian
 2. GRO Register of Deaths: SEP 1977 9 0656 CAMBRIDGE - Edgar Douglas Adrian, DoB = 30 Nov 1889

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 • Karl Grandin, ed. (1932). "Edgar Adrian Biography". Les Prix Nobel. The Nobel Foundation. Archived from the original on 2001-10-30. Retrieved 2008-07-23. {{cite web}}: |author= has generic name (help)
 • The Master of Trinity at Trinity College, Cambridge
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എഡ്‌ഗാർ_ഡഗ്ലസ്_അഡ്രിയൻ&oldid=3651860" എന്ന താളിൽനിന്ന് ശേഖരിച്ചത്