ബ്രിട്ടീഷ് ഭിഷഗ്വരനും രസതന്ത്രജ്ഞനുമാണ് എഡ്വേഡ് ഡേവി. വിദ്യുത്കാന്തിക ആവർത്തനിയുടെ കണ്ടുപിടിത്തമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്.

എഡ്വേഡ് ഡേവി
Edward Davy
ജനനംജൂൺ 16, 1806
മരണംജനുവരി 26, 1885
ദേശീയതബ്രിട്ടൺ
മേഖലകൾഫിസിക്സ്
അറിയപ്പെടുന്നത്ടെലിഗ്രാഫി

ജീവിത രേഖതിരുത്തുക

ഇംഗ്ലണ്ടിലെ ഡെവൺ ഷെയറിലെ ഓട്ടെറിയിൽ 1806 ജൂൺ 16-നു ജനിച്ചു. 1836-ലാണ് ഇദ്ദേഹം വിദ്യുത്കാന്തിക ആവർത്തനിയുടെ കണ്ടുപിടിത്തം നടത്തിയത്. ടെലിഗ്രാഫ് സംവിധാനത്തിലെ വിദ്യുത് സിഗ്നലുകളെ ഒരു റിലേ-പരിപഥം ഉപയോഗിച്ച് പ്രവർധിതമാക്കാൻ ഉതകുന്ന ക്രമീകരണമായിരുന്നു ഇത്. 1838-ൽ ഇദ്ദേഹം വിദ്യുത്-രാസിക ടെലിഗ്രാഫ് കണ്ടുപിടിക്കുകയും അതിനുള്ള ബൗദ്ധികാവകാശം സ്വായത്തമാക്കുകയും ചെയ്തു. 1839 മുതൽ ഓസ്ട്രേലിയയിൽ സ്ഥിരവാസം ഉറപ്പിച്ചു. ഭിഷഗ്വര വൃത്തിക്കു പുറമേ എഡിറ്റർ‍, കർഷകൻ‍, ഫാക്റ്ററി മാനേജർ എന്നീ നിലകളിലും സേവനമർപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച എക്സ്പെരിമെന്റൽ ഗൈഡ് റ്റു കെമിസ്ട്രി (1836) എന്ന ഗ്രന്ഥം രസതന്ത്ര ശാഖയ്ക്ക് മുതൽക്കൂട്ടാണ്. 1885 ജനുവരി 26-ന് ക്യൂൻസ്ലൻഡിലെ മസ്ബറിയിൽ നിര്യാതനായി.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എഡ്വേഡ് ഡേവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=എഡ്വേഡ്_ഡേവി&oldid=3417745" എന്ന താളിൽനിന്ന് ശേഖരിച്ചത്