എഡ്വാർഡ് വിക്ടർ ആപ്പിൾടൺ

പ്രമുഖനായ യുണൈറ്റഡ് കിങ്ഡം ഭൗതിക ശാസ്ത്രഞ്ജനാണ് എഡ്വാർഡ് വിക്ടർ ആപ്പിൾടൺ (6 സെപ്റ്റംബർ ജനുവരി 1892 – 21 ഏപ്രിൽ 1965)[1].

Edward Appleton
എഡ്വാർഡ് വിക്ടർ ആപ്പിൾടൺ
ജനനംEdward Victor Appleton
(1892-09-06)6 സെപ്റ്റംബർ 1892
Bradford, West Yorkshire, England
മരണം21 ഏപ്രിൽ 1965(1965-04-21) (പ്രായം 72)
Edinburgh, Scotland idc
ദേശീയതEnglish
മേഖലകൾPhysics
സ്ഥാപനങ്ങൾCambridge University
King's College London
Edinburgh University
ബിരുദംCambridge University
അക്കാഡമിക്ക് ഉപദേശകർJ. J. Thomson
Ernest Rutherford
Notable studentsJ. A. Ratcliffe
Charles Oatley
അറിയപ്പെടുന്നത്Ionospheric Physics
Appleton layer
പ്രധാന പുരസ്കാരങ്ങൾNobel Prize in Physics (1947)

ജീവിതരേഖതിരുത്തുക

1892 സെപ്തംബർ 6-ന് ഇംഗ്ളണ്ടിലെ ബ്രാഡ്ഫോർഡിൽ ജനിച്ചു. പശ്ചിമ യോർക്ക്ഷെയറിലെ ഹാൻസൺ ഗ്രാമർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട് നാച്ചുറൽ സയൻസിൽ ഫസ്റ്റ്ക്ളാസ്സോടെ ബിരുദം കരസ്ഥമാക്കി. ഒന്നാം ലോകയുദ്ധകാലത്ത് പട്ടാളത്തിൽ ചേരുകയും 1920-കളിൽ കാവൻഡിഷ് ലബോറട്ടറിയിൽ ഭൌതികശാസ്ത്ര പരീക്ഷണങ്ങളുടെ ഡെമോൺസ്ട്രേറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ലണ്ടനിലെ കിങ്സ് കോളജിൽ ഭൌതികശാസ്ത്രത്തിലും കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രകൃതിശാസ്ത്രത്തിലും പ്രൊഫസറായിരുന്നു. 1939-49 കാലയളവിൽ ശാസ്ത്രീയ വ്യാവസായിക ഗവേഷണ വിഭാഗത്തിന്റെ സെക്രട്ടറിയായി നിയമിതനായി. അയണോസ്ഫിയറിനെക്കുറിച്ചുളള പഠന ഗവേഷണങ്ങളെ മാനിച്ച് 1947-ൽ ഭൌതികശാസ്ത്രത്തിൽ ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. ഇദ്ദേഹം നടത്തിയ അയണമണ്ഡലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഗവേഷണങ്ങൾ റഡാറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്ക് തുടക്കം കുറിക്കുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു. 1949-65 വരെ ഇദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രിൻസിപ്പലും വൈസ്ചാൻസലറുമായി സേവനമനുഷ്ഠിച്ചു. 1965 ഏപ്രിൽ 21-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബംതിരുത്തുക

  1. "Sir Edward Appleton (1892 - 1965)".
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആപ്പിൾടൺ,_എഡ്വാർഡ്_വിക്ടർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.