എഡ്ഗാർ ഡഗ്ലസ് അഡ്രിയൻ
(എഡ്ഗാർ ഡഗ്ലസ് അഡ്രിയാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977)[1][2]. 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ൽ റോയൽ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു.
1937 മുതൽ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. കേംബ്രിഡ്ജ് സർവകലാശാലയുടെ വൈസ് ചാൻസലർ (195759) ചാൻസലർ (196875) റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. 1977-ൽ ഇദ്ദേഹം അന്തരിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക- ബാലിമെഡൽ (ശാസ്ത്രസംഭാവനകൾ -1929)
- നോബൽ സമ്മാനം (മസ്തിഷ്ക-നാഡീവ്യൂഹ പഠനം - 1932)
- റോയൽ മെഡൽ (1934)
- ഓർഡർ ഒഫ് മെരിറ്റ് (1942)
- പ്രഭുസ്ഥാനം (1955)
കൃതികൾ
തിരുത്തുകചില പ്രധാന കൃതികൾ:-
- ദി ബേസിസ് ഒഫ് സെൻസേഷൻ (The Basis of Sensation - 1928)
- ദി മെക്കാനിസം ഒഫ് നെർവസ് ആക്ഷൻ (The Mechanism of nervous action-1932),
- ദി ഫിസിക്കൽ ബേസിസ് ഒഫ് പെഴ്സപ്ഷൻ (The Physical Basis of Perception-1947)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Karl Grandin, ed. (1932). "Edgar Adrian Biography". Les Prix Nobel. The Nobel Foundation. Archived from the original on 2001-10-30. Retrieved 2008-07-23.
{{cite web}}
:|author=
has generic name (help) - The Master of Trinity Archived 2008-03-19 at the Wayback Machine. at Trinity College, Cambridge
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ എഡ്ഗാർ ഡഗ്ലസ് അഡ്രിയൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |