അഷ്ടദിക്കുകൾ
(എട്ടു ദിക്കുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രധാനപ്പെട്ട നാല് ദിക്കുകളെയും അവയ്ക്കിടയിലുള്ള നാല് ദിക്കുകളെയും ചേർത്ത് അഷ്ടദിക്കുകൾ എന്ന് വിളിക്കുന്നു. അവ താഴെപറയുന്നു. വാസ്തുവിദ്യയിലും പഞ്ചാംഗഗണിതത്തിലും സ്ഥാനനിർണ്ണയത്തിൽ ഈ ദിശകൾ സുപ്രധാനമായ പങ്കു വഹിക്കുന്നു.
- കിഴക്ക്
- തെക്ക്
- പടിഞ്ഞാറ്
- വടക്ക്
- വടക്കുകിഴക്ക് (ഈശ്വാനകോൺ)
- തെക്കുകിഴക്ക് (അഗ്നികോൺ)
- തെക്കുപടിഞ്ഞാറ് (നിരൃതികോൺ)
- വടക്കുപടിഞ്ഞാറ് (വായുകോൺ)
അഷ്ടദിൿപാലകർ
തിരുത്തുകഭാരതീയസങ്കല്പത്തിൽ ഏട്ടു ദിക്കുകൾക്കും ഓരോ പാലകർ ഉണ്ട്. അവയുടെ വിവരം ഇങ്ങനെയാണ്:
ദിക്ക് | ദിക്പാലകൻ | ദിഗ്ഗജം | കരിണി | ഗ്രഹം |
---|---|---|---|---|
കിഴക്ക് | ഇന്ദ്രൻ | ഐരാവതം | അഭ്രമു | സൂര്യൻ |
തെക്കുകിഴക്ക് | വഹ്നി | പുണ്ഡരീക: | കപില | ശുക്രൻ |
തെക്ക് | യമൻ | വാമന: | പിംഗളാ | കുജൻ (ചൊവ്വ) |
തെക്കുപടിഞ്ഞാറ് | നിരൃതി | കുമുദ: | അനുപമാ | രാഹു (സ്വർഭാനു) |
പടിഞ്ഞാറ് | വരുണൻ | അഞ്ജന: | താമ്രകർണീ | ശനി |
വടക്കുപടിഞ്ഞാറ് | വായു | പുഷ്പദന്ത: | ശുഭ്രദന്തീ | ചന്ദ്രൻ |
(വടക്ക് | കുബേരൻ | സാർവ്വഭൗമ: | അംഗനാ | ബുധൻ |
വടക്കുകിഴക്ക് | ഈശൻ(ശിവൻ) | സുപ്രതീക: | അഞ്ജനാവതീ | ബൃഹസ്പതി (വ്യാഴം) |
അവലംബം
തിരുത്തുക- അമരകോശം ദിഗ്വർഗ്ഗം 1-3-178 മുതൽ 185വരെ വരികൾ.