എടച്ചേരി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ തൂണേരി ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 16.17 ചതുരശ്ര കിലോമീറ്റർ. എടച്ചേരി പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂണേരി, കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് പുറമേരി, തൂണേരി പഞ്ചായത്തുകളും തെക്കുഭാഗത്ത് ഏറാമല, പുറമേരി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് ഏറാമല, കരിയാട്(കണ്ണൂർ ജില്ല) പഞ്ചായത്തുകളുമാണ്.

എടച്ചേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°41′7″N 75°36′37″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകായപ്പനച്ചി, ഇരിങ്ങണ്ണൂർ ഹൈസ്കൂൾ, ഇരിങ്ങണ്ണൂർ വെസ്റ്റ്, കോട്ടേബ്രം, ഇരിങ്ങണ്ണൂർ, ഹെൽത്ത് സെന്റർ, എടച്ചേരി നോർത്ത്, കച്ചേരി, തലായി നോർത്ത്, ചുണ്ടയിൽ, ആലിശ്ശേരി, നരിക്കുന്ന്, തലായി, കാക്കന്നൂർ, കളിയാംവെള്ളി, തുരുത്തി, എടച്ചേരി സെൻട്രൽ
ജനസംഖ്യ
ജനസംഖ്യ23,979 (2001) Edit this on Wikidata
പുരുഷന്മാർ• 11,475 (2001) Edit this on Wikidata
സ്ത്രീകൾ• 12,504 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.16 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221500
LSG• G110202
SEC• G11010
Map

മയ്യഴിപ്പുഴ ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.


2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 23979 ഉം സാക്ഷരത 86.16 ശതമാനവുമാണ്.