എം‌ഐ‌ടി ലൈസൻസിന് കീഴിൽ സൗജന്യവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുമായി പുറത്തിറക്കിയ നോഡ്.ജെഎസിനായുള്ള[1] ഒരു വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്കാണ് എക്സ്പ്രസ്.ജെഎസ്, അല്ലെങ്കിൽ എക്സ്പ്രസ് എന്ന് ലളിതമായി പറയുന്നു.[2]

എക്സ്പ്രസ്.ജെഎസ്
വികസിപ്പിച്ചത്TJ Holowaychuk, StrongLoop and others
ആദ്യപതിപ്പ്നവംബർ 16, 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-11-16)
റെപോസിറ്ററിExpress.js Repository
ഭാഷJavaScript
പ്ലാറ്റ്‌ഫോംNode.js
തരംWeb framework
അനുമതിപത്രംMIT License
വെബ്‌സൈറ്റ്expressjs.com

യഥാർത്ഥ രചയിതാവായ ടിജെ ഹോളോവെയ്ചുക് ഇതിനെ സിനാത്ര-പ്രചോദിത സെർവർ എന്ന് വിശേഷിപ്പിച്ചു, അതായത് പ്ലഗിന്നുകളായി ലഭ്യമായ നിരവധി സവിശേഷതകളുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് താരതമ്യേന കുറവാണ്. മോംഗോഡിബി ഡാറ്റാബേസ് സോഫ്റ്റ്വെയറും ആംഗുലർ ജെഎസ് ഫ്രണ്ട് എൻഡ് ഫ്രെയിംവർക്കും ഒപ്പം മീൻ(MEAN)സ്റ്റാക്കിന്റെ ബാക്ക്-എൻഡ് ഘടകമാണ് എക്സ്പ്രസ്. [3]

ചരിത്രം

തിരുത്തുക

എക്സ്പ്രസ്.ജെഎസ് സ്ഥാപിച്ചത് ടിജെ ഹോളോവെയ്ചുക് ആണ്. എക്സ്പ്രസ്.ജെഎസിന്റെ ഗിറ്റ്ഹബ്ബ് റെസ്പേറ്ററി അനുസരിച്ച് ആദ്യ റിലീസ് 2010 മെയ് 22 നായിരുന്നു. പതിപ്പ് 0.12

2014 ജൂണിൽ, പ്രോജക്റ്റ് മാനേജുചെയ്യാനുള്ള അവകാശം സ്ട്രോങ്‌ലൂപ്പ് ഏറ്റെടുത്തു. [4] 2015 സെപ്റ്റംബറിൽ സ്ട്രോങ്‌ലൂപ്പ് ഐ‌ബി‌എം ഏറ്റെടുത്തു;[5]2016 ജനുവരിയിൽ, നോഡ് ജെസ് ഫൗണ്ടേഷൻ ഇൻകുബേറ്റർ മേൽനോട്ടക്കാരന്റെ കീഴിൽ എക്സ്പ്രസ് ജെസ് സ്ഥാപിക്കുമെന്ന് ഐ.ബി‌.എം പ്രഖ്യാപിച്ചു.[6]

  1. "Express.js home page".
  2. Case study: How & why to build a consumer app with Node.js. VentureBeat.com.
  3. "Mean.io: The Friendly & Fun Javascript Fullstack for your next web application". Archived from the original on 13 June 2019. Retrieved 15 July 2019.
  4. "TJ Holowaychuk Passes Sponsorship of Express to StrongLoop". StrongLoop. Archived from the original on 11 October 2016. Retrieved 11 February 2016.
  5. "IBM snaps up StrongLoop to add Node.js smarts to BlueMix". Infoworld. IDG. Retrieved 11 February 2016.
  6. "Node.js Foundation to shepherd Express Web framework". Infoworld. IDG. Retrieved 11 February 2016.
"https://ml.wikipedia.org/w/index.php?title=എക്സ്പ്രസ്.ജെഎസ്&oldid=3819030" എന്ന താളിൽനിന്ന് ശേഖരിച്ചത്