എക്സംപ്ലറി വുമൺ ഓഫ് ആന്റിക്വിറ്റി

1495 നും 1500 നും ഇടയിൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച ഒരു കൂട്ടം ചിത്രങ്ങളാണ് എക്സംപ്ലറി വിമെൻ ഓഫ് ആന്റിക്വിറ്റി. റോമൻ വിജയഘോഷയാത്രയിൽ പ്രദർശനവസ്തുവാകാതിരിക്കാൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന കാർത്തീജീനിയൻ കുലീന സോഫോണിസ്ബ ഒരു അരിപ്പയിൽ വെള്ളം കയറ്റി തൻറെ പവിത്രത തെളിയിക്കുന്ന റോമൻ വെസ്റ്റൽ വിർജിൻ ടുസിയ, ഹോളോഫെർണസിന്റെ തലയുമായി ജൂഡിത് സൈക്കോസിന്റെ ചിതാഭസ്മകലശവുമായി ഡിഡോ എന്നിവരാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇൻഫ്രാറെഡ് റിഫ്ലോഗ്രാഫി, യൂദിത്തിന്റെ ചിത്രീകരണത്തിനു പിന്നിൽ ഒരു ഒപ്പ് കണ്ടെത്തി. Anda Mantegnia. P[inxit]. (ആൻഡ്രിയ മാന്റെഗ്ന ഇത് വരച്ചു ).സോഫോണിസ്ബയും ടുസിയയും പോപ്ലർ പാനലിലെ മുട്ട-ടെമ്പറ ചിത്രമാണ്. അതേസമയം ജുഡിത്തും ഹോളോഫെർണസും ലിനൻ ക്യാൻവാസിൽ പശ-ടെമ്പറ ചിത്രമാണ്.

Sophonisba, Tuccia, Judith, Dido.

നാല് ചിത്രങ്ങളും മോണോക്രോം അല്ലെങ്കിൽ ഗ്രിസെയ്‌ലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റിലീഫ് ശൈലിയിൽ ശില്പം അനുകരിക്കുന്നു. അയൽ‌രാജ്യമായ ഇറ്റാലിയൻ സംസ്ഥാനങ്ങളിൽ നിന്ന് മാർബിൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവും ദർബാറിൽ ശിൽപികളുടെ അഭാവവും കാരണം മാന്റുവ രാജസദസ്സിൽ വളരെ പ്രചാരമുള്ള ഒരു ശൈലിയായിരുന്നു ഇത്.

ചരിത്രം

തിരുത്തുക

മന്റുവയിലെ ഫെഡറിക്കോ II ഗോൺസാഗ ഡ്യൂക്കിന്റെ വസ്തുവകകളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം 1542-ൽ ഈ ചിത്രം നിർമ്മിക്കപ്പെട്ടതായി നാലുചിത്രങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1738-ൽ മാർഷൽ ഷൂലെൻബർഗിന്റെ ശേഖരത്തിൽ അവ അടുത്തതായി പരാമർശിക്കപ്പെട്ടു. ചില സമയങ്ങളിൽ പെയിന്റിംഗുകൾ നാലു ചിത്രങ്ങളിലെയും നിലവിലെ അളവുകളുമായി പൊരുത്തപ്പെടാത്ത അളവുകളോടെ പരാമർശിക്കപ്പെടുന്നു. 1775 ഏപ്രിൽ 13 ന് നടന്ന ക്രിസ്റ്റിയുടെ ലേലത്തിൽ ടുസിയയും സോഫോണിസ്ബയും ഹാമിൽട്ടൺ ഡ്യൂക്ക് ശേഖരത്തിൽ പ്രവേശിക്കുകയും ജൂഡിത്തും ഡിഡോയും ജോൺ ടെയ്‌ലറിന് വിൽക്കുകയും ചെയ്തു. ഹാമിൽട്ടൺ ശേഖരത്തിലെ രണ്ട് ചിത്രങ്ങൾ 1882-ൽ ലണ്ടനിലെ നാഷണൽ ഗാലറിക്ക് വിറ്റു. ആ ശേഖരം പലഭാഗത്തായി.[1] അതേസമയം ടെയ്‌ലർ ആദ്യം വാങ്ങിയവ 1912-ൽ വിറ്റു. ഒപ്പം രണ്ട് ഉടമസ്ഥാവകാശത്തിന്റെ ചില മാറ്റങ്ങൾക്ക് ശേഷം കാനഡയിലെ മോൺ‌ട്രിയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് മ്യൂസിയത്തിൽ പ്രവേശിച്ചു.[2][3]

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 

ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി.

  1. "Catalogue entry".
  2. "Judith".
  3. "Dido".