ഭഗവതി രൂപത്തിലുള്ള തെയ്യങ്ങൾ അണിയുന്ന ദ്രംഷ്ട.വായിൽ നിന്നും പുറത്തേക്ക് ഇരു പുറവും നീണ്ടു നിൽക്കുന്ന ഈ പല്ലുകൾ എതിർ പല്ല് എന്നും പേർ വിളിക്കാറുണ്ട് . അതിൽ നിന്നായിരിക്കണം എകിറ് എന്ന വാക്ക് ഉണ്ടായത്. പുതിയ ഭഗവതി,തമ്പുരാട്ടി,മുച്ചിലോട്ടു ഭഗവതി തെയ്യം,കണ്ണങ്ങാട്ടു ഭഗവതി തെയ്യംതുടങ്ങിയ തെയ്യങ്ങളെല്ലാം എകിറ് അണിയും.

നിർമ്മാണം

തിരുത്തുക

സാധാരണയായി ഓട് കൊണ്ടാണ് എകിറ് നിർമ്മിക്കുന്നത്. മുഖത്ത് അത് ഉറച്ച് നിൽക്കുന്നതിനായി സാധാരണയായി ചരടുകൊണ്ട് അവ ഉറപ്പിക്കും.

 
എകിറ് അണിഞ്ഞ മുച്ചിലോട്ട് ഭഗവതി തെയ്യം
"https://ml.wikipedia.org/w/index.php?title=എകിറ്&oldid=1133718" എന്ന താളിൽനിന്ന് ശേഖരിച്ചത്