എം.പി. പരമേശ്വരൻ

(എം പി പരമേശ്വരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആണവ ശാസ്ത്രജ്ഞൻ (Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്[1]. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു[2].

എം.പി. പരമേശ്വരൻ
ജനനം (1935-01-18) ജനുവരി 18, 1935  (89 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംകോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
മോസ്കോ പവർ എഞ്ചിനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്
അറിയപ്പെടുന്നത്ഇന്ത്യയുടെ ആണവപദ്ധതി
ഓപ്പറേഷൻ സ്മൈലിങ്ങ് ബുദ്ധ
പുരസ്കാരങ്ങൾBooks for Neoliterates Award (1962)
Basic and Cultural Literature Award (1964)
ബാലസാഹിത്യപുരസ്കാരം (1984)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംആണവസാങ്കേതികം
സ്ഥാപനങ്ങൾഭാഭ അറ്റോമിക് റിസർച്ച് സെന്റർ
അണുശക്തി വകുപ്പ്

വ്യക്തി ജീവിതം

തിരുത്തുക

തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി18-ന് ജനനം.അച്ഛൻ മടങ്ങർളി പരമേശ്വരൻ നമ്പൂതിരി, അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. പ്രാഥമികവിദ്യാഭ്യാസം തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽ. തുടർന്നു് തൃശ്ശൂരിലെത്തന്നെ സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച് .ഡി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.1975മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകനായി. ഇടതുപക്ഷ സഹയാത്രികനായിരുന്ന ഇദ്ദേഹം നാലാം ലോക സിദ്ധാന്ത വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടു. സഖാവ് എ.കെ.ജി.യുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഡോക്കുമെന്ററിയിൽ ഇ.എം.എസിന്റെ കഥാപാത്രമായി അഭിനയിച്ചു.

ചില പ്രസിദ്ധീകൃത ഗ്രന്ഥങ്ങൾ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചവ)

തിരുത്തുക
 
എം.പി. പരമേശ്വരൻ

സ്വന്തം കൃതികൾ

തിരുത്തുക
  • ഇം ഹോതപ്പ് മുതൽ ടോളമി വരെ(1977)
  • പിരമിഡിന്റെ നാട്ടിൽ(1979)
  • അനന്തതകളുടെ നാൽക്കവലയിൽ(1982)
  • മാർക്സിയൻ ജ്ഞാനസിദ്ധാന്തം(1984)
  • നക്ഷത്രപരിചയം(1986)
  • പ്രപഞ്ചരേഖ(1986)
  • വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ 1958-1998 (1999)
  • ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ(2004)
  • പ്രകൃതി സമൂഹം ശാസ്ത്രം 1975
  • തലതിരിഞ്ഞ ഭൗതികം (രണ്ട് ഭാഗങ്ങൾ) 1980
  • സിന്ധുവിന്റെ കഥ 1980
  • വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് 1982
  • നാളെയുടെ വാഗ്ദാനം 1983
  • സ്ത്രീകളും സമൂഹ്യമാറ്റവും 1983
  • വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകളെ ചെറുക്കുക 1987
  • ആണവനിലയങ്ങൾ 1990
  • ഇന്ത്യൻ ആണവ പരിപാടി-സംക്ഷിപ്തചരിത്രം 1990
  • പുതിയ ലോകം പുതിയൊരു ഇന്ത്യ 1994
  • സെപ്തംബർ 11ന് ശേഷം 2001
  • അറിവിന്റെ പൊരുൾ 2005
  • നക്ഷത്ര ആൽബം 2005
  • ജീവരേഖ 2006
  • അമേരിക്കയുടെ അശ്വമേധം 2007
  • ജനകീയശാസ്ത്രപ്രസ്ഥാനം 2008
  • ശാസ്ത്രത്തിന്റെ ഉത്പത്തിയും വികാസവും 2009
  • പണത്തിന്റെ പൊരുൾ 2011
  • യൂഗോ ഛാവേസ്- ഒരു രാഷ്ട്രീയ ജീവചരിത്രം 2014
  • കാലഹരണമില്ലാത്ത സ്വപ്നങ്ങൾ (ആത്മകഥ) 2015
  • പരിസ്ഥിതി എന്നാൽ 2017

ഇംഗ്ലീഷിൽ എഴുതിയവ

തിരുത്തുക
  • Science For Social RevolutionþA Reader  (KSSP) 2013
  • The Nuclear Blackout  (KSSP) 2008
  • Nuclear Energy - Gateway Of Disastrous Future (KSSP) 2013
  • Democracy by the people: The Elusive Kerala Experience (Alternatives Asia)  2008
  • Eco Degradation at Kuttanad (W W L Fund)
  • Fourth World-thoughts about socialism for the twenty-first century (Daanish Publishers, Delhi)
  • Empowering people (Daanish Publishers, Delhi)
  • For a Better Tomorrow (BGVS)
  • A New World, A New India (BGVS)
  • Dream without Expiry date (Our Global U)

പരിഭാഷകൾ

തിരുത്തുക
  • നയി തലീമിന്റെ കഥ 2011
  • മുതലാളിത്തത്തിനെതിരെ പരിസ്ഥിതിവിജ്ഞാനം 2008
  • അമേരിക്കൻ ഐക്യനാടുകളുടെ ജനകീയചരിത്രം, മൂന്ന് വോള്യങ്ങൾ 2009
  • ഇടതുപക്ഷത്തിന്റെ പുനർനിർമാണം (വിവർത്തനം) 2011
  • ഇന്നുതന്നെ കെട്ടിപ്പടുക്കുക-21-ാം നൂറ്റാണ്ടിലെ സോഷ്യലിസം 2011
  • ആംനസ്റ്റി ഇന്റർനാഷണൽ: നവകൊളോണിയൽ ദൗത്യത്തിന്റെ മറ്റൊരുമുഖം(വിവർത്തനം) 2001

മറ്റുള്ളവരുമായി ചേർന്ന് എഴുതിയത്

തിരുത്തുക
  • കേരള വികസനം : ഒരു ജനപക്ഷസമീപനം (എഡി: എം.പി., കെ.രാജേഷ്) 2015
  • കണക്കറിവ് (എം.പി., ഇ.കൃഷ്ണൻ) 2013
  • ജനകീയഗവേഷണം സാമൂഹ്യവിപ്ലവത്തിന് (എം.പി., എൻ.കെ.ശശീധരൻപിള്ള, വി.ജി.ഗോപിനാഥൻ)2019
  • നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടിൽ  (എം.പി., കെ.കെ.കൃഷ്ണകുമാർ, ആശ) 2013
  • ഊർജം ഊർജം (എം.പി., ആർ.വി.ജി.മേനോൻ) 2008
  • കേരളത്തിന്റെ സമ്പത്ത് (എഡിറ്റർ-1975)  
  • നാം ജീവിക്കുന്ന ലോകം (എം.പി., സി.ജി.ശാന്തകുമാർ) 1985
  • കരിയുന്ന കൽപവൃക്ഷം (എം.പി., തോമസ് ഐസക്) 1984
  • അർഥശാസ്ത്രം ഹരിശ്രി (എം.പി., തോമസ് ഐസക്)
  • കേരളത്തിന്റെ 9-ാം പദ്ധതി-ചർച്ചകൾക്കൊരാമുഖം
  • ഊർജവിവാദം
  • നാടിനുചേർന്ന സാങ്കേതികവിദ്യ
  • മനുഷ്യനും ചുറ്റുപാടും
  • കേരളം രാഷ്ട്രത്തിനുള്ള റിപ്പോർട്ട് (വിവ: എം.പി., പി.കെ.ശിവദാസ്) 2007
  • ദി ഹിസ്റ്ററി ബുക്ക് (വിവ: എം.പി., ടി.കെ.മീരാഭായ്) 2017

മറ്റുപ്രസാധകർ പ്രസിദ്ധീകരിച്ച കൃതികൾ

തിരുത്തുക
  • വിശ്വരേഖ (ചിന്ത)
  • മാർക്‌സിനെ വീണ്ടും വായിക്കുമ്പോൾ (വിവർത്തനം.......)
  • പരമാണുശാസ്ത്രം (മംഗളോദയം പ്രൈവറ്റ് ലിമിറ്റഡ്) 1962
  • സ്ഥാനീയങ്ങളും തേജോദ്ഗിരണവും (മംഗളോദയം പ്രസ്) 1962
  • നക്ഷത്രങ്ങളുടെ നാട്ടിൽ (സാഹിത്യപ്രവർത്തക സഹകരണസംഘം)
  • വൈരുധ്യാത്മക ഭൗതികവാദം (ചിന്ത പബ്ലിഷേഴ്‌സ്)
  • തൊഴിലാളികളും ശാസ്ത്രീയബോധവും (ചിന്ത പബ്ലിഷേഴ്‌സ്)
  • കടംകഥകൾ (എസ്.എസ്.പി. തിരുവനന്തപുരം)
  • ആകാശത്തിലെ അസാധാരണമായ വസ്തുക്കൾ (എസ്.എസ്.പി. തിരുവനന്തപുരം)
  • ഒന്നും പറ്റാത്ത പെൺകുട്ടി (വിവർത്തനം-എസ്.എസ്.പി. തിരുവനന്തപുരം)
  • സോഷ്യലിസമോ കാടത്തമോ (വിവർത്തനം-കൗണ്ടർപോയന്റ്)
  • ചൈനയും സോഷ്യലിസവും (വിവർത്തനം-കൗണ്ടർപോയന്റ്)
  • നാലാം ലോകം-സ്വപ്നവും യാഥാർഥ്യവും(ഡിസി ബുക്‌സ്)
  • നാലാം ലോകം-ജനാധിപത്യത്തെ ആർക്കാണുപേടി (ഡിസി ബുക്‌സ്)
  • നാലാം ലോകം ഒരു പുനർവായന(ഗ്രീൻ ബുക്‌സ്)
  • ചിതറിയ ചില ചോദ്യങ്ങൾ (വിവർത്തനം- എൻ ബി ടി)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2004 മുതൽ 2006 വരെ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യത്തിനുള്ള  കേരള സാഹിത്യ അക്കാദമി ജി എൻ പിള്ള അവാർഡ് ജീവരേഖ എന്ന പുസ്തകത്തിന് 20-05-2008
  • 1978 മുതൽ 1980 വരെ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ബാലസാഹിത്യ കൃതികൾക്കുള്ള ശ്രീ പദ്മനാഭസ്വാമി സമ്മാനം പിരമിഡിന്റെ നാട്ടിൽ എന്ന പുസ്തകത്തിന് 13-6-1982
  • National Council for Science and Technology Communication, Department of Science and Technology Government of India award, for the best effort in science popularization during the period 1987  28-2-1989
  • Books for Neo literates Award (1962) സ്ഥാനീയങ്ങളും തേജോദ്ഗിരണവും എന്ന പുസ്തകത്തിന്
  • Basic and Cultural Literature Award (1964) നക്ഷത്രങ്ങളുടെ നാട്ടിൽ എന്ന പുസ്തകത്തിന്
  • ബാലസാഹിത്യപുരസ്കാരം (1984)
  • Nehru Literacy Award 2011 for his outstanding contribution to adult literacy by INDIAN ADULT EDUCATION ASSOCIATION
  • കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്കാരം 2017
  • 2020ലെ ചെറുകാട് അവാർഡ് കാലഹരണമില്ലാത്ത സ്വപ്നങ്ങൾ എന്ന ആത്മകഥക്ക്[3]
  • പ്രഥമ കേരളശ്രീ പുരസ്കാരം (2022)[4]
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:എം.പി. പരമേശ്വരൻ എന്ന താളിലുണ്ട്.
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 681. 2011 മാർച്ച് 14. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)
  2. "അക്കാദമിയുടെ അവാർഡ്" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 27 ജനുവരി 2020.
  3. https://www.deshabhimani.com/news/kerala/cherukadu-award-dr-m-p-parameswaran/901090. {{cite web}}: Missing or empty |title= (help)
  4. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html
"https://ml.wikipedia.org/w/index.php?title=എം.പി._പരമേശ്വരൻ&oldid=4100133" എന്ന താളിൽനിന്ന് ശേഖരിച്ചത്