എം. സദാശിവൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
സദാശിവൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സദാശിവൻ (വിവക്ഷകൾ) എന്ന താൾ കാണുക. സദാശിവൻ (വിവക്ഷകൾ)

ഒന്നും, മൂന്നും കേരളനിയമസഭകളിൽ നേമം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. സദാശിവൻ (ഏപ്രിൽ 1919 - 20 ജനുവരി 1989). അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നാം കേരളനിയമസഭയിലും സി.പി.ഐ.(എം)നെ മൂന്നാം കേരള നിയമസഭയിലേക്കും ഇദ്ദേഹം പ്രതിനിധാനം ചെയ്തു. 1919 ഏപ്രിലിൽ ജനിച്ചു. ടെക്നിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.

എം. സദാശിവൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിപി. വിശ്വംഭരൻ
പിൻഗാമിജി. കുട്ടപ്പൻ
മണ്ഡലംനേമം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി. വിശ്വംഭരൻ
മണ്ഡലംനേമം
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-04-04)ഏപ്രിൽ 4, 1919
മരണംജനുവരി 20, 1989(1989-01-20) (പ്രായം 69)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
കുട്ടികൾരണ്ട് മകൻ, രണ്ട് മകൾ
As of ഡിസംബർ 19, 2011
ഉറവിടം: നിയമസഭ

സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സമിതിയംഗം, കേരള കർഷകസംഘം വർക്കിംഗ് കമ്മിറ്റിയംഗം, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ കരസേനയിൽ ഏഴ് വർഷത്തോളം പ്രവർത്തിച്ച ഇദ്ദേഹം 1938-40 കാലങ്ങളിൽ പൊതുമരാമത്ത് വകുപ്പിലും ജോലിചെയ്തിരുന്നു. നിരവധി തവണ ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1989 ജനുവരി 20 ന് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=എം._സദാശിവൻ&oldid=3603804" എന്ന താളിൽനിന്ന് ശേഖരിച്ചത്