എം. ദാസൻ
എം. ദാസൻ കേരളത്തിലെ ഒരു സാമൂഹിക പ്രവർത്തകനും ട്രേഡ് യൂണിയനിസ്റ്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രാഷ്ട്രീയക്കാരനുമായിരുന്നു. അദ്ദേഹം 8, 10 കേരള നിയമസഭകളിൽ കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
എം. ദാസൻ | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ 1987–1991 | |
മുൻഗാമി | കെ. ചന്ദ്രശേഖര കുറുപ്പ് |
പിൻഗാമി | എ. സുജനപാൽ |
മണ്ഡലം | കോഴിക്കോട് നോർത്ത് |
ഓഫീസിൽ 1996–2001 | |
മുൻഗാമി | എ. സുജനപാൽ |
പിൻഗാമി | എ. സുജനപാൽ |
മണ്ഡലം | കോഴിക്കോട് നോർത്ത് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോഴിക്കോട്, കേരളം | ജനുവരി 1, 1953
മരണം | 29 ജൂൺ 2002 കോഴിക്കോട്, കേരളം | (പ്രായം 49)
പങ്കാളി | പി. സതീദേവി |
കുട്ടികൾ | 1 |
വസതി | കോഴിക്കോട് |
ജീവചരിത്രം
തിരുത്തുക1953 ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയിലെ തെല്യങ്കരയിൽ കണാരന്റെയും ചീരുവിന്റെയും മകനായി എം.ദാസൻ ജനിച്ചു. [1] [2] ചേരോട് യു.പി.സ്കൂളിലും മടപ്പള്ളി ഗവൺമെന്റ് ഹൈസ്കൂളിലുമാണ് പഠിച്ചത്. [1]
വ്യക്തിഗത ജീവിതവും മരണവും
തിരുത്തുകദാസനും ഭാര്യ പി.സതീദേവിക്കും ഒരു മകളുണ്ട്. [3] 2002 ജൂൺ 29-ന് 49-ാം വയസ്സിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. [4]
രാഷ്ട്രീയ ജീവിതം
തിരുത്തുകതിരഞ്ഞെടുപ്പ് രാഷ്ട്രീയം
തിരുത്തുകദാസൻ 8, 10 കേരള നിയമസഭകളിൽ കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചു . [4]
ട്രേഡ് യൂണിയനിസം
തിരുത്തുകപഠനശേഷം ദാസൻ നെയ്ത്തുകാരനായാണ് ജീവിതം തുടങ്ങിയത്. നെയ്ത്തു തൊഴിലാളി യൂണിയനിൽ സജീവമായ അദ്ദേഹം യൂണിയൻ വടകര താലൂക്ക് സെക്രട്ടറിയായി. [1] പിന്നീട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റായി നിയമിതനായി. [1]
പാർട്ടി രാഷ്ട്രീയം
തിരുത്തുകഡി.വൈ.എഫ്.ഐ രൂപീകരിച്ചപ്പോൾ അതിന്റെ ജില്ലാ പ്രസിഡന്റായും പിന്നീട് 1983-ൽ സംസ്ഥാന പ്രസിഡന്റായും 1986 [1] ൽ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 8 വർഷം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. [1]
1972-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ ചേർന്ന ദാസൻ 1987-ൽ പാർട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്കും 1988 [1] ൽ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ദാസൻ കേരളത്തിലെ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു. [1]
പാരമ്പര്യം
തിരുത്തുകഎം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം-ഡിറ്റ്) കോഴിക്കോട്, എം.ദാസൻ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവ അദ്ദേഹത്തിൻ്റെ പേര് നൽകിയ സംരംഭങ്ങളാണ്. [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "KERALA WATER AUTHORITY EMPLOYEES UNION CITU". kwaeucitu.in. Archived from the original on 2022-03-11. Retrieved 2022-05-10.
- ↑ "Legislators of Kerala" (PDF).
- ↑ "Kerala Women's Commission Chairperson : അഡ്വ. പി സതീദേവി ഒക്ടോബർ ഒന്നിന് കേരള വനിത കമ്മീഷൻ അധ്യക്ഷയായി ചുമതലയേൽക്കും". Zee News Malayalam. 2021-09-25. Retrieved 2022-05-11.
- ↑ 4.0 4.1 Jun 29, PTI /; 2002; Ist, 21:20. "CPM leader M Dasan dead | Thiruvananthapuram News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-05-11.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link) - ↑ "Mdit | M.Dasan Institute of Technology". Retrieved 2022-05-11.