എം.കെ. മേനോൻ

ഇന്ത്യന്‍ രചയിതാവ്‌
(എം. കുട്ടികൃഷ്ണ മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിലാസിനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിലാസിനി (വിവക്ഷകൾ) എന്ന താൾ കാണുക. വിലാസിനി (വിവക്ഷകൾ)

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എം.കെ. മേനോൻ (ജൂൺ 23, 1928 - മേയ് 15, 1993). നോവലുകളും യാത്രാവിവരണങ്ങളുമുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ അവകാശികൾ എന്ന കൃതി നോവൽ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായാണ് കരുതപ്പെടുന്നത്.[1][2]

എം.കെ. മേനോൻ
(വിലാസിനി)
ജനനം
മൂർക്കനാട്ടു കൃഷ്ണൻകുട്ടി മേനോൻ

1928 ജൂൺ 23
മരണംമേയ് 15, 1993(1993-05-15) (പ്രായം 64)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾവിലാസിനി
തൊഴിൽനോവലിസ്റ്റ്, പത്രപ്രവർത്തകൻ
അറിയപ്പെടുന്നത്അവകാശികൾ എന്ന നോവലിന്റെ കർത്താവ്

ജീവിതരേഖ തിരുത്തുക

വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിൽ ജനിച്ചു.[3] 1947-ൽ മദിരാശി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവർഷം കേരളത്തിൽ അദ്ധ്യാപകനായും നാലുവർഷം ബോംബെയിൽ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ൽ സിംഗപ്പൂരിലേക്ക് പോയി. തുടർന്നുള്ള 25 വർഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ കീഴിൽ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യൻ കേന്ദ്രത്തിന്റെ ഡയറക്ടറായാണ്‌ വിരമിച്ചത്. 1977-ൽ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993-ൽ അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു.

കൃതികൾ തിരുത്തുക

. തുടക്കം (1977 )

അവാർഡുകൾ തിരുത്തുക

  • 1981 കേരള സാഹിത്യ അക്കാദമി അവാർഡ്(അവകാശികൾ)[4]
  • 1983 വയലാർ രാമവർമ്മ അവാർഡ് (അവകാശികൾ)[5]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-03.
  2. http://www.thecolorsofindia.com/interesting-facts/literature/longest-indian-novel.html
  3. http://www.vayalarramavarmaliteraryaward.in/1983.htm[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-03.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-03.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എം.കെ._മേനോൻ&oldid=3702915" എന്ന താളിൽനിന്ന് ശേഖരിച്ചത്