എം.ജി. രാമചന്ദ്രൻ
എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ (തമിഴ്: மருதூர் கோபால இராமச்சந்திரன்) (ജനുവരി 17, 1917–ഡിസംബർ 24, 1987[1]), (പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും 1977 മുതൽ തന്റെ മരണം വരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്നു. 1988-ലെ ഭാരത രത്നം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.[2]
എം.ജി. രാമചന്ദ്രൻ | |
---|---|
எம். ஜி. ராமச்சந்திரன் | |
![]() ചെന്നൈയിലെ എം.ജി.ആർ സ്മാരകത്തിലെ പ്രതിമ | |
തമിഴ്‌നാടിന്റെ മുഖ്യമന്ത്രി | |
ഔദ്യോഗിക കാലം 9 ജൂൺ 1980 – 24 ഡിസംബർ 1987 | |
മുൻഗാമി | പ്രസിഡന്റ് ഭരണം |
പിൻഗാമി | വി.ആർ. നെടുഞ്ചെഴിയൻ (ആക്ടിങ്) |
ഔദ്യോഗിക കാലം 30 ജൂൺ 1977 – 17 ഫെബ്രുവരി 1980 | |
മുൻഗാമി | പ്രസിഡന്റ് ഭരണം |
പിൻഗാമി | പ്രസിഡന്റ് ഭരണം |
വ്യക്തിഗത വിവരണം | |
ജനനം | മരത്തൂർ ഗോപാല രാമചന്ദ്രൻ 17 ജനുവരി 1917 കാൻഡി, ബ്രിട്ടീഷ് സിലോൺ (ഇപ്പോൾ ശ്രീലങ്ക) |
മരണം | 24 ഡിസംബർ 1987 മദ്രാസ്, (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്), ഇന്ത്യ | (പ്രായം 70)
പൗരത്വം | ഇന്ത്യൻ |
രാഷ്ട്രീയ പാർട്ടി | ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളി | തങ്കമണി (1942-ൽ അന്തരിച്ചു) സതാനന്ദവതി (1962-ൽ അന്തരിച്ചു) വി.എൻ. ജാനകി (1996-ൽ അന്തരിച്ചു) |
അമ്മ | മരത്തൂർ സത്യഭാമ |
അച്ഛൻ | മരത്തൂർ ഗോപാല മേനോൻ |
ബന്ധുക്കൾ | എം.ജി. ചക്രപാണി (സഹോദരൻ) |
ജോലി | നടൻ, സംവിധായകൻ, നിർമ്മാതാവ്, രാഷ്ട്രീയനേതാവ് |
പുരസ്കാരങ്ങൾ | ഭാരത രത്നം (1988) ഓണററി ഡോക്ടറേറ്റ് (1974) |
ജനനം, ബാല്യംതിരുത്തുക
ശ്രീലങ്കയിലെ കാൻഡിയ്ക്ക് അടുത്തുള്ള നാവലപിതിയ എന്ന സ്ഥലത്ത് മരത്തുർ ഗോപാലമേനോന്റെയും സത്യഭാമയുടെയും മകനായി എം.ജി.ആർ ജനിച്ചു. പാലക്കാടിനടുത്ത് വടവന്നൂരുള്ള ഒരു നായർ കുടുംബത്തിൽ നിന്നായിരുന്നു എം.ജി.ആർ. എം.ജി.ആറിന്റെ മുത്തച്ഛൻ ശ്രീലങ്കയിലേക്ക് താമസം മാറുകയായിരുന്നു[3][4]
പിതാവിന്റെ മരണശേഷം കുടുംബത്തിലെ ദാരിദ്ര്യം കാരണം എം.ജി.ആറിനു തുടർന്ന് പഠിക്കാൻ ആയില്ല. ഒറിജിനൽ ബോയ്സ് എന്ന നാടകസംഘത്തിൽ എം.ജി.ആർ ചേർന്നു. ഇത് പിൽക്കാലത്തെ അഭിനയജീവിതത്തിനു എം.ജി.ആറിനെ സഹായിച്ചു.
തമിഴ് സിനിമതിരുത്തുക
1936-ൽ “സതി ലീലാവതി" എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആർ വെള്ളിത്തിരയിൽ രംഗത്തുവന്നത്. അമേരിക്കയിൽ ജനിച്ച ചലച്ചിത്രസംവിധായകനായിരുന്ന എല്ലിസ് ആർ. ഡങ്കൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ.[5]. 1947-ൽ "രാജകുമാരി" എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ എം.ജി.ആറിനു വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല. "രാജകുമാരി" എന്ന ചിത്രം ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിൽ ഒന്നായി. കരുണാനിധി ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ കോളിവുഡിലെ ഏറ്റവും പ്രധാന നായകരിൽ ഒരാളാക്കി. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആർ താരപദവിയിലേക്ക് ഉയർന്നു. ദ്രാവിഡ മുന്നേറ്റത്തിന്റെ ജിഹ്വകളായിരുന്നു എം.ജി.ആറിന്റെ സിനിമകളിൽ പലതും. അടുത്ത ഇരുപത്തിയഞ്ചു വർഷക്കാലം തമിഴ് ചലച്ചിത്രരംഗത്തെ ഏറ്റവും പ്രധാന നായകനും തമിഴ്നാട്ടിൽ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിയും ആയി എം.ജി.ആർ. "മധുരൈ വീരൻ" തുടങ്ങിയ ചിത്രങ്ങളിലൂടെ എം.ജി.ആർ തമിഴരുടെ നായകനായി. തമിഴ് സിനിമാനടനായ എം.ആർ. രാധ എം.ജി.ആറിനെ വെടിവെച്ചതിൽ പിന്നെ വ്യക്തമായി സംസാരിക്കാനുള്ള കഴിവ് എം.ജി.ആറിനു നഷ്ടപ്പെട്ടു. എന്നാൽ ഇത് അദ്ദേഹത്തിന്റെ താരമൂല്യം കുറച്ചില്ല. ഒന്നിനു പുറമേ മറ്റൊന്നായി വന്ന ചലച്ചിത്രവിജയങ്ങൾ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. "റിക്ഷാക്കാരൻ" എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ചു. എം.ജി.ആർ സംവിധാനം ചെയ്ത് നിർമ്മിച്ച് 1956-ൽ പുറത്തിറങ്ങിയ "നാടോടി മന്നൻ" എന്ന സിനിമ 2006-ൽ വീണ്ടും പ്രദർശനശാലകളിലെത്തി തമിഴ്നാട്ടിലെ സിനിമാക്കൊട്ടകകളിൽ 14 ആഴ്ച്ച ഹൗസ്ഫുൾ ആയി ഓടി.[6]
ചിത്രശാലതിരുത്തുക
- MGR with K Karunakaran.jpg
എം.ജി. രാമചന്ദ്രനും, കരുണാകരനും.
അവലംബംതിരുത്തുക
- ↑ http://www.tamilnation.org/hundredtamils/mgr.htm
- ↑ http://india.gov.in/myindia/bharatratna_awards_list1.php
- ↑ MGR
- ↑ L. R., Jegatheesan. "ஆளும் அரிதாரம்" (ഭാഷ: Tamil). BBC. ശേഖരിച്ചത് 2006-11-08. Cite has empty unknown parameter:
|coauthors=
(help)CS1 maint: unrecognized language (link) - ↑ http://www.hindu.com/thehindu/mp/2004/09/06/stories/2004090600190300.htm
- ↑ [1]
വിക്കിമീഡിയ കോമൺസിലെ M. G. Ramachandran എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |