മലയാളിയായ ചലച്ചിത്രപിന്നണിഗായകനും കർണാടക ശാസ്ത്രീയസംഗീതജ്ഞനുമാണ് എം.കെ. ശങ്കരൻ നമ്പൂതിരി (ജനനം: 1971).

Sankaran Namboodiri
ശങ്കരൻ നമ്പൂതിരി
ശങ്കരൻ നമ്പൂതിരി
പശ്ചാത്തല വിവരങ്ങൾ
ജനനംപെരുമ്പാവൂർ
ഉത്ഭവംകൊച്ചി
വിഭാഗങ്ങൾകർണാടക ശാസ്ത്രീയസംഗീതം, ചലച്ചിത്രപിന്നണി
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1980-present

ജീവിതരേഖ തിരുത്തുക

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കഥകളി നടനും ഗായകനുമായ കൃഷ്ണൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും ഇളയ മകനായി 1971-ൽ ജനിച്ചു. ചെറിയ കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരാണ് സഹോദരന്മാർ. ബാലപ്രതിഭയെന്ന നിലയിൽ കുട്ടിക്കാലത്തേ സംഗീത രംഗത്ത് സജീവമായി. 1982 മുതൽ 85 വരെ നാലു വർഷം തുടർച്ചയായി കേരള സ്കൂൾ കലോത്സവത്തിൽ കർണാടക സംഗീത മത്സരത്തിൽ വിജയിയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി.[1]

പെരുമ്പാവൂർ രവീന്ദ്രനാഥ്, ടി.വി. ഗോപാലകൃഷ്ണൻ, മാവേലിക്കര ആർ. പ്രഭാകര വർമ്മ, പാലക്കാട് കെ.വി. നാരായണ സ്വാമി എന്നിവരുടെ പക്കൽ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി.

ചലച്ചിത്രഗാനങ്ങൾ തിരുത്തുക

വർഷം ഗാനം ചിത്രം സംഗീതം
2006 കഥകളി പദം വടക്കും നാഥൻ രവീന്ദ്രൻ
2006 ചക്കനി രാജ ... മധുചന്ദ്രലേഖ എം. ജയചന്ദ്രൻ
2007 അഴകാർന്ന ... കനക സിംഹാസനം എം. ജയചന്ദ്രൻ
2007 ചിറ്റാറ്റിൻ കാവിൽ ... നിവേദ്യം എം. ജയചന്ദ്രൻ
2007 പാൽകടലിലുയരും പരമാനന്ദമേ റോമിയോ അലക്സ് പോൾ
2008 വിധിയിൽ സ്വർണ്ണം മോഹൻ സിതാര
2012 സൊഗസുഗാ നീരാജനം ത്യാഗരാജ

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം (2013)[2]
  • യുവകലാഭാരതി പുരസ്കാരം

അവലംബം തിരുത്തുക

  1. PREMA MANMADHAN (January 6, 2012). "Rooted in the classical". The Hindu. ശേഖരിച്ചത് 2013 നവംബർ 10. {{cite news}}: Check date values in: |accessdate= (help)
  2. "സംഗീതനാടക അക്കാദമി കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 2013 നവംബർ 10. മൂലതാളിൽ നിന്നും 2013-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 10. {{cite news}}: Check date values in: |accessdate= and |date= (help)

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Namboothiri, Sankaran
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=എം.കെ._ശങ്കരൻ_നമ്പൂതിരി&oldid=3802014" എന്ന താളിൽനിന്ന് ശേഖരിച്ചത്