എം.കെ. മേനോൻ

ഇന്ത്യന്‍ രചയിതാവ്‌
വിലാസിനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിലാസിനി (വിവക്ഷകൾ) എന്ന താൾ കാണുക. വിലാസിനി (വിവക്ഷകൾ)

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എം.കെ. മേനോൻ (ജൂൺ 23, 1928 - മേയ് 15, 1993). നോവലുകളും യാത്രാവിവരണങ്ങളുമുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ അവകാശികൾ എന്ന കൃതി നോവൽ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായാണ് കരുതപ്പെടുന്നത്.[1][2]

എം.കെ. മേനോൻ
(വിലാസിനി)
ജനനം
മൂർക്കനാട്ടു കൃഷ്ണൻകുട്ടി മേനോൻ

1928 ജൂൺ 23
മരണംമേയ് 15, 1993(1993-05-15) (പ്രായം 64)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾവിലാസിനി
തൊഴിൽനോവലിസ്റ്റ്, പത്രപ്രവർത്തകൻ
അറിയപ്പെടുന്നത്അവകാശികൾ എന്ന നോവലിന്റെ കർത്താവ്

ജീവിതരേഖ തിരുത്തുക

വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിൽ ജനിച്ചു.[3] 1947-ൽ മദിരാശി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവർഷം കേരളത്തിൽ അദ്ധ്യാപകനായും നാലുവർഷം ബോംബെയിൽ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ൽ സിംഗപ്പൂരിലേക്ക് പോയി. തുടർന്നുള്ള 25 വർഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ കീഴിൽ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യൻ കേന്ദ്രത്തിന്റെ ഡയറക്ടറായാണ്‌ വിരമിച്ചത്. 1977-ൽ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993-ൽ അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു.

കൃതികൾ തിരുത്തുക

. തുടക്കം (1977 )

അവാർഡുകൾ തിരുത്തുക

  • 1981 കേരള സാഹിത്യ അക്കാദമി അവാർഡ്(അവകാശികൾ)[4]
  • 1983 വയലാർ രാമവർമ്മ അവാർഡ് (അവകാശികൾ)[5]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-04. Retrieved 2008-12-03.
  2. http://www.thecolorsofindia.com/interesting-facts/literature/longest-indian-novel.html
  3. http://www.vayalarramavarmaliteraryaward.in/1983.htm[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-28. Retrieved 2008-12-03.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-24. Retrieved 2008-12-03.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എം.കെ._മേനോൻ&oldid=3702915" എന്ന താളിൽനിന്ന് ശേഖരിച്ചത്