ഇന്ത്യയിലെ പ്രഗല്ഭനായ വൈദ്യശാസ്ത്ര ഗവേഷകനായിരുന്നു എം.ഒ.പി. അയ്യങ്കാർ (ജനനം : 6 ഫെബ്രുവരി 1895 ). ഏകദേശം 80 വർഷം മുൻപു തിരുവിതംകൂറിൽ മന്ത് രോഗം പ്രധാന ആരോഗ്യ പ്രശ്നമായിരുന്നു.അതിനു പരിഹാരമായി ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഇദ്ദേഹത്തിനേയാണു ക്ഷണിച്ചത്.

ഡോ. എം.ഒ.പി. അയ്യങ്കാർ
ജനനം1895 ഫെബ്രുവരി 6
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾതിന്നാനി
കലാലയംമദ്രാസ് ഹിന്ദു ഹൈസ്ക്കൂൾ,പ്രസിഡൻസി കോളേജ്
തൊഴിൽവൈദ്യശാസ്ത്ര ഗവേഷകൻ

തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ അയ്യങ്കാർ മന്ത് രോഗ നിയന്ത്രണത്തിനായി അക്ഷീണം പരിശ്രമിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും സ്നേഹത്തോടെ 'തിന്നാനി' എന്നു വിളിച്ചിരുന്ന എം.ഒ.റ്റി.അയ്യങ്കാർ 1895 ഫെബ്രുവരി 6 ന് ചെന്നൈയിൽ ജനിചി​‍ൂ.മദ്രാസിലെ ഹിന്ദു ഹൈസ്കുളിലും പ്രസിഡൻസി കോളേജിലും പഠനം പൂർത്തീയാക്കി. എം.ഒ.റ്റി.അയ്യങ്കാർ മെഡിക്കൽ എന്റമോളജിസ്റ്റ് എന്ന നിലയിലും പ്രശസ്തനായി.കൊതുകുകളെക്കുരിച് പഠിക്കുന്നതിനും പ്രമുഖ്യം നല്കി. സസ്യശാസ്ത്രത്തിലും താല്പര്യമുണ്ടായിരുന്നു.രണ്ട് ഇനത്തിൽ-പ്പെട്ട കരിംകുവളത്തിന്റെ ദ്വിരൂപ പുഷ്പങ്ങളുടെ പ്രത്യേകതയും പ്രാണികൾ മുഖേന ഇവയിൽ നടക്കുന്ന പരാഗണവും സംബന്ധിച്ച പഠനം ഇന്നും സസ്യശാസ്ത്രഞ്ജർക്കു കൗതുകവും ജ്ഞ്ജാസ ജനിപ്പിക്കുന്നവയുമാൺ.

1931 ഒക്ടോബർ 14നു തിരുവിതംകൂറിൽ മെഡിക്കൽ എന്റമോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പല പരിമിതികളും ഉണ്ടായിട്ടും അവയൊക്കെ മറികടന്ന് തിരുവനന്തപുരത്ത് മെഡിക്കൽ എന്റമോളജി പഠനങ്ങൾക്കു തുടക്കമിട്ടു.

മന്ത് രോഗത്തിന്റെ സിരാകേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്ത് 1933 നവംബറിൽ അയ്യങ്കാർ ആരംഭിച്ച മന്ത് രോഗ നിർമാർജ്ജന പ്രക്രിയ, ഇന്നും മാതൃകയായി തുടരുന്നു. 1933ൽ ‘ഫൈലേറിയ കണ്ട്രൊൾ വർക്ക്സ്’എന്ന പേരിൽ ചേർത്തലയിൽ മന്ത് രോഗ നിയന്ത്രണം ലക്ഷ്യമാക്കി സ്ഥാപനം തുടങ്ങാൻ നിമിത്തമായത് അയ്യങ്കാറുടെ പഠനഫലങ്ങളാണ്.

1931 മുതൽ 1934 വരെ തിരുവിതംകൂറിൽ തെക്ക് അഗസ്തീശ്വരം താലൂക്ക് മുതൽ വടക്ക് പറവൂർ താലൂക്ക് വരെ മന്ത് രോഗ വ്യാപനം സംബന്ധിച്ച ഡോ. അയ്യങ്കാർ നടത്തിയ പഠനം ‘എപ്പിഡിമിയൊളജി ഓഫ് ഫൈലേറിയാസിസ് ഇൻ ട്രാവൻകൂർ’ എന്ന പേരിൽ പ്രസിദ്ധീകരിചിട്ടുണ്ട്. ബംഗാൾ മലേറിയ റിസർച്ച് ലബോറട്ടറിയിൽ എന്റമോളജിസ്റ്റ്, മലേറിയ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ച അയ്യങ്കാർ മൂന്ന് ദശാബ്ദം ബംഗാളിലായിരുന്നു. ഇന്ത്യയിൽ മലമ്പനി വ്യാപിക്കാൻ പോന്ന അനോഫിലസ് കൊതുകുകളുടെ നിയന്ത്രണത്തിന്നു ഉപയോഗിക്കാവുന്ന സീലമോമൈസിസ് ഗ്രൂപ്പിലെ രണ്ടു ഫംഗസുകളെ അദ്ദേഹം തന്നെ കണ്ടെത്തി വിവരിച്ചിടുള്ളത് കൊതുകുകളുടെ ജൈവ നിയന്ത്രനത്തിനു അദ്ദേഹം നല്കി വന്ന പ്രാധാന്യം വ്യക്തമാക്കുന്നു.‘റൊമാനോ മെർമിസ് അയ്യങ്കാരി’എന്ന ഒരിനം മെർമിത്തിസ് വിരയ്ക്കും ‘ക്യുലക്സ് അയ്യങ്കാരി’എന്ന ഒരിനം കൊതുകിനും അദ്ദേഹത്തിന്റെ ബഹുമാനാർഥം പേരിട്ടിട്ടുണ്ട്.

മന്ത്,മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ ഉൾപ്പെടെ മെഡിക്കൽ എന്റമോളജിയിൽ ഏകദേശം 101 പ്രബന്ധങ്ങൾ ദേശീയ,രാജ്യാന്തര ജേണലുകളിൽ അയ്യങ്കാരുടേതായുണ്ട്.‘കറുത്തപനി’എന്നറിയപ്പെടുന്ന‘കാലാ അസാർ’പരത്തുന്ന‘മണലീച്ച’ ‘സാൻഡ് ഫ്ളൈ’യെപ്പറ്റിയും ഗിനിപ്പുഴുവിന്റെ വ്യാപനത്തിനിടയാക്കുന്ന ‘സൈക്ലോപ്സ്’എന്ന ജലപ്രണിയെ സംബന്ധിച്ചും ഡോ. അയ്യങ്കാർ പഠനം നടത്തി.1950കളിൽ മാലിദ്വീപുകളിലെ മന്ത് രോഗത്തേക്കുരിച്ച് പഠനം നടത്തി റിപ്പോർട്ട് നല്കൻ ലോകാരോഗ്യസംഘടന നിയോഗിച്ചത് അയ്യങ്കാരെയാണു .ഡോ.കെ.ഐ. മാത്യു, എം.എ.യു. മേനോൻ എന്നിവർ സാങ്കേതിക സഹായികളായി അദ്ദേഹത്തേ പിന്തുടർന്നു.

വീട്ടിലും അദ്ദേഹത്തിനു ലബോറട്ടറി ഉണ്ടായിരുന്നു. വലിയ തടിമേശ,അതിനു മുകളിൽ പഴയ കറുത്ത ഒരു മൈക്രോസ്കോപ്പ്,ഗ്ലാസ് സ്ലൈഡുകൾ,ടെസ്റ്റ് ട്യുബുകൾ,കൊതുകിനെ കീറിമുറിച്ച് പരിശോധിക്കനുള്ള ചെറിയ നീഡിൽ തുടങ്ങിയ സാമഗ്രികൾ,വിവിധതരം മണം ഒഴുകിയെത്തുന്ന പ്രിസെർവേറ്റീവ് ഉൾക്കൊള്ളുന്ന ചെറു കുപ്പികൾ,പാവക്കിടക്ക പോലെ തോന്നുന്ന കൊതുകുവല കൊണ്ടുള്ള ഒരു ചെറുകൂട്....ഇതൊക്കെയായിരുന്നു ആ ലാബിൽ. അവിടെ മണിക്കുറുകളോളം മൈക്രോസ്കോപ്പിൽ കുനിഞ്ഞിരുന്നുള്ള നിരീക്ഷണം. പഠനവും പരീക്ഷണങ്ങളുമായിരുന്നു അയ്യങ്കാരുടെ ജീവിതം.

അവലംബം തിരുത്തുക

[1]

  1. Article in Malayala Manorama Newspaper about M.O.T.Iyengar;written by Dr.R.Rajendran
"https://ml.wikipedia.org/w/index.php?title=എം.ഒ.പി._അയ്യങ്കാർ&oldid=2867268" എന്ന താളിൽനിന്ന് ശേഖരിച്ചത്