എം.ഐ. മാർക്കോസ്
കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ
നാലാം കേരളനിയമസഭയിൽ കോതമംഗലം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എം.ഐ. മാർക്കോസ് (ജീവിതകാലം: 10 ജനുവരി 1923 - 20 ജനുവരി 2012). ഇത്താപ്പൈരി-ശോശാ ദമ്പതികളുടെ മകനായി 1923 ജനുവരി 10 ന് ജനിച്ചു. അന്നമ്മയാണ് ഭാര്യ രണ്ട് ആൺമക്കളും മൂന്ന് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ട്. 1970-ൽ നാലാം കേരളനിയമസഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് കേരള കോൺഗ്രസ് പിന്തുണയോടെ[2] സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.
എം.ഐ. മാർക്കോസ് | |
---|---|
നാലാം കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ 1970–1977 | |
മുൻഗാമി | ടി.എം. മീതിയൻ |
പിൻഗാമി | എം.വി. മാണി |
മണ്ഡലം | കോതമംഗലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 10, 1922 |
മരണം | ജനുവരി 20, 2012 കോതമംഗലം | (പ്രായം 90)
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് |
പങ്കാളി | അന്നമ്മ |
കുട്ടികൾ | രണ്ട് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ |
As of ജനുവരി 20, 2012 ഉറവിടം: നിയമസഭ |
1947-ൽ കോൺഗ്രസിലൂടെയാണ് എം.ഐ. മാർക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഇദ്ദേഹം 1964-ൽ കേരളകോൺഗ്രസിൽ അംഗമായി. 2012 ജനുവരി 20ന് കോതമംഗലത്തുവച്ച് ഇദ്ദേഹം നിര്യാതനായി[3].
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m402.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-31. Retrieved 2012-01-20.
- ↑ http://www.mathrubhumi.com/story.php?id=245940[പ്രവർത്തിക്കാത്ത കണ്ണി]