എം.എസ്. സുബ്ബലക്ഷ്മി അവാർഡ്

എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സംയുക്തമായി നൽകുന്ന ഒരു പുരസ്കാരമാണ് എം. എസ്. സുബ്ബലക്ഷ്മി അവാർഡ്'. പ്രശസ്ത സംഗീതജ്ഞ എം. എസ്. സുബ്ബലക്ഷ്മിയുടെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 2016 -ലെ പുരസ്കാരം ഭാവനാ രാധാകൃഷ്ണനാണ് ലഭിച്ചത്. 25000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. [1][2]

2015ൽ ഈ പുരസ്കാരം, ഗായിക വൈക്കം വിജയലക്ഷ്മിക്കും, സംഗീതരത്ന പുരസ്കാരത്തിന് സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനും ആയിരുന്നു പുരസ്കാരം. ഇരുവർക്കും ശിൽപ്പവും, 10,001 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിച്ചു. ചലച്ചിത്രമേഖലയിലെ സംഭാവനയ്ക്കുള്ള അവാർഡ് ഇന്നസെന്റിനും കാവ്യാ മാധവനും നൽകി. ശിൽപ്പവും പ്രശസ്തിപത്രവും 25,555 രൂപയും ഇരുവർക്കും ലഭിച്ചു. നാടകരംഗത്തെ അവാർഡ് ലഭിച്ചത് നാടകകൃത്ത് ഹേമന്ത് കുമാറിനാണ്. 5001 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. മാധ്യമരംഗത്തെ പുരസ്കാരത്തിന് ജോണി ലൂക്കോസും ആർ പ്രകാശം മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം ആർ തമ്പാനും അർഹരായി.ഇരുവർക്കും 5001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ലഭിച്ചു.[3][4]

അവലംബം തിരുത്തുക