മലയാള ഭാഷാ ചരിത്രത്തിലും ഭാഷാ ഘടനയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പണ്ഡിതനാണ് മിഖായേൽ സെർഗേവിച്ച് ആന്ദ്രനോവ് എന്ന എം.എസ്. ആന്ദ്രനോവ്(1931 - 2009). ദ്രാവിഡ ഭാഷാ ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന്റെ മുഖ്യ സംഭാവനകളിലൊന്നാണ് A Grammar of Malayalam Language in Historical treatment എന്ന ഗ്രന്ഥം. ഇതു കൂടാതെ Malayalam Language എന്ന ഗ്രന്ഥത്തിൽ മലയാളത്തിന്റെ ഭാഷാ സ്വരൂപം ലഘുവായി വിവരിച്ചിട്ടുണ്ട്. [1]വാ റഷ്യയിൽ ഇന്ത്യൻ ഭാഷാപഠനങ്ങൾക്ക് നേതൃത്വം നൽകി. 38000 വാക്കുകളുള്ള റഷ്യൻ മലയാളം നിഘണ്ടുവും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. [2]

എം.എസ്. ആന്ദ്രനോവ്
എം.എസ്. ആന്ദ്രനോവ്.png
എം.എസ്. ആന്ദ്രനോവ്
തൊഴിൽഗ്രാവിഡ ഭാഷാ പണ്ഡിതൻ
അറിയപ്പെടുന്ന കൃതി
A Grammar of Malayalam Language in Historical treatment

ജീവിതരേഖതിരുത്തുക

സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ഭാരതീയ ഭാഷകളോട് താൽപ്പര്യം തോന്നിയ ആന്ദ്രനോവ് ദേവനാഗരി ലിപി സ്വയം പഠിച്ചു. ബംഗാളി ഭാഷയിലായിരുന്നു അദ്ദേഹത്തിനു താൽപ്പര്യം. മോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ നിന്ന് 1954 ൽ എം.എ നേടി. ബംഗാളിയിലെ ദ്രാവിഡ ഭാഷാ സ്വാധീനം ആയിരുന്നു. അദ്ദേഹത്തിന്റെ പ്രബന്ധവിഷയം. പിന്നീട് തമിഴ് ഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പോപ്പ്, ആർഡൻ എന്നിവരുടെയും എസ്. ബലിച, ജെറാസിം ലെബഡേവ് എന്നീ റഷ്യൻ എഴുത്തുകാരുടെയും കൃതികളിൽ നിന്ന് അദ്ദേഹം തമിഴ് പഠിച്ചു. പി. സോമസുന്ദരം, കെ. സുബഹ്മണ്യം എന്നിവരുടെ കീഴിൽ മോസ്ക്കോയിൽ തമിഴ് പഠിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. 1958 ൽ മദ്രാസ് സർവ്വകലാശാലയിൽ വന്ന് തമിഴിൽ ഉന്നതപഠനം നടത്തി. മോസ്കോയിൽ എത്തി തമിഴ് ഭാഷയെ ആസ് പദമാക്കിയുള്ള ഗവേഷണ പ്രബന്ധം സമർപ്പിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1971 ൽ തമിഴിനെക്കുറിച്ചുള്ള പഠനത്തിനു ഡീലിറ്റ് ബിരുദം നേടി. തമിഴ്, കന്നഡ, ബ്രാഹുയി എന്നീ ഭാഷകളെക്കുറിച്ചും ബ്രാഹ്മി ലിപിയെക്കുറിച്ചും പഠനങ്ങൾ പ്രസിദ്ധീകരിച്ചു. ദ്രാവിഡഭാഷാശാസ്ത്ര രംഗത്ത് പ്രചാരം നേടിയ പുസ്തകങ്ങളാണ് ആന്ദ്രനോവിന്റെ ദ്രാവിഡഭാഷകൾ, ദ്രാവിഡഭാഷാശാസ്ത്രം എന്നിവ. സാഹിത്യഭാഷ, നാട്ടുമൊഴികൾ, മാനകഭാഷ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവരണമാണ് ആന്ദ്രനോവ് A Grammar of Malayalam Language in Historical Treatment എന്ന പുസ്തകത്തിൽ പിന്തുടർന്നിരിക്കുന്നത് .

കൃതികൾതിരുത്തുക

 • A Comparative Grammar of the Dravidian Languages
 • റഷ്യൻ മലയാളം നിഘണ്ടു
 • The Kannada language (Languages of Asia and Africa)
 • Two lectures on the historicity of language families
 • Dravidian languages
 • MALAIALAM-RUSSKII SLOVAR'. OKOLO 40 000 SLOV.
 • A Grammar of the Brahui Language in Comparative Treatment
 • Dravidian Historical Linguistics
 • A Comparative Grammar of the Dravidian Languages
 • A Reference Grammar of the Tamil Language
 • Brahui, a Dravidian Language
 • ദ്രാവിഡ ഭാഷകൾ (വിവ‍ത്തനം - പ്രബോധചന്ദ്രൻ നായ‍ർ)

അവലംബംതിരുത്തുക

 1. മലയാള ഭാഷാശാസ്ത്രജ്ഞർ, സമ്പാദനം : നൗഷാദ്. എസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2015
 2. https://www.onmanorama.com/news/columns/keralaspora/2018/09/18/russia-indologist-andronov-tamil-malayalam.html
"https://ml.wikipedia.org/w/index.php?title=എം.എസ്._ആന്ദ്രനോവ്&oldid=3363765" എന്ന താളിൽനിന്ന് ശേഖരിച്ചത്